ദീര്‍ഘകാലമായി പ്രണയം തുടരുന്ന ജോണ്‍ എബ്രഹാമും ബിപാഷാ ബസുവും കുടുംബസ്ഥരെപ്പോലെയാണ് കഴിയുന്നതെന്ന് വാര്‍ത്തകള്‍. വിവാഹിതരായിട്ടില്ലെങ്കിലും ഇരുവരും പ്രണയിയുടെ കുടുംബാംഗങ്ങളുടെ കാര്യങ്ങളില്‍ ആത്മര്‍ഥമായ താത്പര്യം പുലര്‍ത്തുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് ഇരുവരുടെയും സുഹൃത്തുക്കള്‍ പറയുന്നു. കുടുംബമാകാനുള്ള ഒരുക്കത്തിന്റെ തുടക്കമായാണ് ഈ മാറ്റത്തെ പ്രണയികളുടെ നിരീക്ഷകര്‍ കാണുന്നത്.
ഈയിടെ ബിപാഷയുടെ അനന്തരവന്റെ സ്‌കൂള്‍ അഡ്മിഷന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തത് ജോണായിരുന്നു. ബിപാഷയുടെ തീരുമാനത്തിനു വിരുദ്ധമായി ജോണ്‍ താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ ബിപാഷയുടെ ബന്ധുവിനെ ചേര്‍ക്കുകയായിരുന്നു. താന്‍ പഠിച്ച സ്‌കൂളാണ് മികച്ചതെന്ന് ബിപാഷയെ ബോധ്യപ്പെടുത്തി കാമുകിയുടെ അനന്തരവന് ജോണ്‍ ബോംബെ സേ്കാട്ടിഷ് സ്‌കൂളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്തു.....
No comments:
Post a Comment