ദീപാവലിക്ക് തിയേറ്ററില്‍ എത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് അജിത്ത്, നയന്‍താര ടീമിന്റെ ഏകന്‍. 'ബില്ല' എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ആ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. പ്രഭുദേവയുടെ സഹോദരനും ഡാന്‍സ് മാസ്റ്ററുമായ രാജുസുന്ദരമാണ് സംവിധാനം ചെയ്തത്. ഏകന്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിനെത്തും.
32 കോടിയോളം മുതല്‍ മുടക്കിയ ചിത്രം വിദേശങ്ങളിലാണ് ചിത്രീകരിച്ചത്. യുവന്‍ ശങ്കര്‍രാജ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.
No comments:
Post a Comment