ബോളിവുഡിനു പുറമെ അന്തര്‍ദേശീയ സിനിമയിലും ശ്രദ്ധേയയാകുന്ന സെലീന ജെയ്റ്റിലിയുടെ ഹോളിവുഡ് സിനിമയുടെ ചിത്രീകരണം 2009 ജനവരിയില്‍ തുടങ്ങും. 'ക്വസ്റ്റ് ഓഫ് ഷെഹര്‍സാദെ' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ 'ആയിരത്തൊന്ന് രാവുകളെ' ആധാരമാക്കിയാണ് ഒരുക്കുന്നത്. മുന്‍ ബോണ്ട് താരം ഷാന്‍ കോണറിയും 'പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍' താരം ഓര്‍ലാണ്ടോ ബ്ലൂമും അഭിനയിക്കുന്ന ഈ സിനിമയില്‍ ഒരു ഇറാനിയന്‍ രാജ്ഞിയായാണ് സെലീന പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷമാണ് സെലീനയുടേത്.
'ലോര്‍ഡ് ഓഫ് ദ റിങ്‌സ്' പരമ്പരയുടെ സാങ്കേതികസംവിധായകനായിരുന്ന കെന്‍ ഖാനാണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ സിനിമയെക്കുറിച്ച് അധികം വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സെലീന പറഞ്ഞു.....
No comments:
Post a Comment