കാസര്‍ക്കോട്: സോമാലിയയില്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ മലയാളികളടക്കമുള്ളവരെ മോചിപ്പിച്ചു. കടല്‍ക്കൊള്ളക്കാരില്‍നിന്ന് മോചിതരായ വിവരം കാസര്‍ക്കോട് സ്വദേശി ജീവന്‍ കിരണ്‍ വീട്ടുകാരെ വിളിച്ചറിയിച്ചു.
ജീവന്‍ കിരണ്‍ ഡിസൂസ അടക്കം മുന്ന് ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് ജീവന്റെ ഫോണ്‍ സന്ദേശം ചേവാറിലെ വീട്ടിലെത്തിയത്.
മോചിതനായെന്നും വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് ആറു മണിയോടെ സോമാലിയയുടെ അതിര്‍ത്തികടക്കുമെന്നും ജീവന്‍ വീട്ടുകാരെ അറിയിച്ചു.
ആഗസ്ത് 21നാണ് ഇറാനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഇറാന്‍ 'സേനറ്റ്' എന്ന കപ്പല്‍ സോമാലിയയുടെ കിഴക്കന്‍ തീരത്തുവെച്ച് തട്ടിക്കൊണ്ടുപോയത്.....
No comments:
Post a Comment