Friday, October 10, 2008

ഗാംഗുലിയ്ക്കുള്ള മറുപടി ഇന്ത്യ-ഓസീസ് പരമ്പരയ്ക്കുശേഷം: വെങ്‌സര്‍ക്കാര്‍


മുംബൈ: സെലക് ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച സൗരവ് ഗാംഗുലിയ്ക്കുള്ള മറുപടി ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുശേഷം നല്‍കുമെന്ന സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

'ഗാംഗുലി ചോദിച്ചതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ലഭിക്കും' എന്നാണ് വെങ്‌സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ ഒരു പരമ്പരയുടെ മധ്യത്തില്‍ വിവാദത്തിന് ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അങ്ങിനെ ചെയ്താല്‍ ടീമിന്റെ ഏകാഗ്രത നഷ്ടപ്പെടുമെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

എല്ലായ്‌പ്പോഴും വലിയാടാവുകയെന്ന നാണക്കേട് സഹിക്കാനാവാതെയാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം ഒരു ബംഗാളി പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.....


No comments: