ഛണ്ഡീഗഢ്: ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ രാവണനായി അഭിനയിച്ച് ഡാന്‍സ് ചെയ്തതിന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും ഹര്‍ജിനല്‍കി.
മതവിശ്വാസത്തെ ഹനിക്കുന്നവിധത്തില്‍ ഭാജി പ്രവര്‍ത്തിച്ചതായാണ് ഇവര്‍ പരാതിപ്പെട്ടിരിക്കുന്നത്. രാവണവേഷത്തില്‍ റിയാലിറ്റി ഷോയില്‍ ടിവി താരമായ മോന സിങ്ങിനൊപ്പം ഭാജി ഡാന്‍സ് ചെയ്തിരുന്നു. സിഖ് സമുദായത്തിന് ഇത് അനുവദിക്കാനാവില്ലെന്നാണ് ഇവരുടെ വാദം.
രണ്ടുവര്‍ഷം മുമ്പ് തലപ്പാവ് ധരിക്കാതെ പരസ്യത്തില്‍ അഭിനയിച്ചതിന് സിഖ് മതപണ്ഡിതരുടെ മുന്നില്‍ ഭാജി മാപ്പു പറഞ്ഞിരുന്നു.
No comments:
Post a Comment