Friday, October 10, 2008

ക്രൂഡ് ഓയില്‍ വില 82 ഡോളറായി താഴ്ന്നു


ലണ്ടന്‍: അസംസ്‌കൃത എണ്ണയുടെ വില വീണ്ടും താഴേക്ക്. വെള്ളിയാഴ്ച ഒരു ദിവസം മാത്രം ന്യൂയോര്‍ക്ക് മാര്‍ക്കറ്റില്‍ വില ബാരലിന് നാല് ഡോളര്‍ കുറഞ്ഞ് 82 ഡോളറിലെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എണ്ണയുടെ ഉപയോഗത്തില്‍ കുറവുണ്ടാകുമെന്ന സൂചനകളാണ് വിലയിടിവിന് കാരണമാകുന്നത്.

2007 ഒക്‌ടോബറിന് ശേഷം എണ്ണയുടെ വില ഇത്രയും താഴ്ന്ന നിലയില്‍ എത്തിയിട്ടില്ല. 2008 ജൂലായില്‍ 147 ഡോളര്‍ എന്ന റെക്കോഡ് വലയില്‍ നിന്നാണ് 79 ഡോളറിലേക്ക് എത്തിയത്. ഏകദേശം 40 ശതമാനം വിലയിടിവ്. ലണ്ടനില്‍ വില 78.55 ഡോളറാണ്. ഇതാദ്യമായാണ് ഇവിടെ 80 ഡോളറില്‍ താഴെ ഈ വര്‍ഷം വിലവരുന്നത്.


No comments: