Thursday, October 09, 2008

യുക്രൈന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു, തിരഞ്ഞെടുപ്പിന് ആഹ്വാനം


ക്വീവ്: യുക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യൂഷ്‌ചെങ്കോവ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. മാസങ്ങളായി തുടരുന്ന രാഷ്ട്രീയ കലഹവും അനിശ്ചിതാവസ്ഥയുമാണ് യൂഷ്‌ചെങ്കോവിനെ ഇതിനു പ്രേരിപ്പിച്ചത്.

എന്നാല്‍ പുതിയ തിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് ഓറഞ്ച് വിപ്ലവത്തിന്റെ നായകനായ അദ്ദേഹം വ്യക്തമാക്കിയില്ല.

ദേശീയബജറ്റ് സഭയില്‍ അവതരിപ്പിച്ച് പാസാക്കിയതിനു ശേഷം മാത്രമെ ഔദ്യോഗികമായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയുള്ളു.

അടുത്ത തിരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി യൂലിയ തൈമോഷെങ്കോവും മുന്‍പ്രധാനമന്ത്രി വിക്ടര്‍ യാനുകോവിച്ചുമാണ് ഇതാവശ്യപ്പെട്ടിരിക്കുന്നത്.....


No comments: