Friday, October 10, 2008

ഫ്രഞ്ച് നോവലിസ്റ്റ് ലെ ക്ലെസിയോയ്ക്ക് സാഹിത്യ നൊബേല്‍


(+01217258+)സ്റ്റോക്ക്‌ഹോം: ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ സമ്മാനത്തിന് ഫ്രഞ്ച് നോവലിസ്റ്റ് ഴാങ് മാരി ഗുസ്താവ്‌ലെ ക്ലെസിയോ അര്‍ഹനായി.

''പുതിയ പുറപ്പാടുകളുടെയും കാവ്യാത്മക സാഹസങ്ങളുടെയും ഇന്ദ്രിയാനന്ദങ്ങളുടെയും എഴുത്തുകാരനാ''യി നൊബേല്‍ സമ്മാനസമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ഡിസംബര്‍ പത്തിന് പുരസ്‌കാരം സമ്മാനിക്കും.

ലെ പ്രൊസസ് വെര്‍ബല്‍, ഡെസര്‍ട്ട്, ഒനിത്ഷ, മോണ്‍ഡോ, വാണ്ടറിങ് സ്റ്റാര്‍ തുടങ്ങിയവ ലെ ക്ലെസിയോയുടെ ശ്രദ്ധേയ നോവലുകളില്‍ പെടുന്നു. ഒട്ടേറെ വൈവിധ്യമുള്ള രചനകളാണ് ഇദ്ദേഹത്തിന്‍േറതെന്ന് നൊബേല്‍ സമ്മാനങ്ങള്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയുടെ പെര്‍മനന്റ് സെക്രട്ടറി ഹൊറേസ് എങ്ദഹി പറഞ്ഞു.....


No comments: