കൊച്ചി: ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ പ്രസിഡന്റായി അനില്‍കുമാര്‍ എന്‍. പ്രഭു (വി. ദാസപ്രഭു ആന്‍ഡ് സണ്‍സ്) തിരഞ്ഞെടുക്കപ്പെട്ടു. ജസ്ബീര്‍സിങ് ചാവ്ള (കല്‍ക്കത്ത ക്രോം ആന്‍ഡ് ജനറല്‍ ട്രെയ്ഡിങ് കമ്പനി)യാണ് വൈസ് പ്രസിഡണ്ട്.
പ്രസിഡണ്ട് ആര്. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 28 അംഗ മാനേജിങ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് അഞ്ചുപേരെ തിരഞ്ഞെടുത്തു. എ.എ. അബ്ദുള്‍ അസീസ്, ജി.പി. ഗോയല്‍, പി.എം. മുരളീധരന്, പി. പ്രതാപചന്ദ്രന്, വിശ്വനാഥ് അഗര്‍വാള്‍ എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍.
No comments:
Post a Comment