(+01216762+)കൊച്ചി: അമേരിക്കയിലും യൂറോപ്പിലും ധനകാര്യസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇന്ത്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്.കണ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് മേഖല സടപ്പുവര്‍ഷം 30-40 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികളെല്ലാം ഇന്‍ഷൂറന്‍സ് നിയന്ത്രണ - വികസന അതോറിറ്റിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ മൂലധനവും ആസ്തിയും കണക്കാക്കി അതില്‍നിന്ന് ബാധ്യത കിഴിച്ചു വരുന്ന തുകയുടെ 150 ശതമാനം സോള്‍വെന്‍സി മാര്‍ജിന്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.....
No comments:
Post a Comment