Wednesday, October 01, 2008

പ്രതീക്ഷയോടെ ഊര്‍മിള


ബോളിവുഡില്‍ ശക്തമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഊര്‍മിള മാംതോഡ്കര്‍. നീണ്ട ഇടവേളയ്ക്കുശേഷം രണ്ട് ശക്തമായ വേഷങ്ങളുമായാണ് രംഗീല സുന്ദരിയുടെ ഈ തിരിച്ചുവരവ്. ടി സീരിസിന്റെ കര്‍സ്, സുനില്‍ഷെട്ടി നിര്‍മിക്കുന്ന ഇ.എം.ഐ. എന്നിവയാണ് ഊര്‍മിളയുടെ പുതിയ രണ്ടു ചിത്രങ്ങള്‍. ഹിമേഷ് റഷാമിയ നായകനാവുന്ന കര്‍സിന്റെ പുനരാവിഷ്‌കാരത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് ഊര്‍മിള അവതരിപ്പിക്കുന്നത്.

നടി സിമി ഗ്രേവാളാണ് ആദ്യകര്‍സില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കര്‍സിലെ ഗ്ലാമര്‍ വേഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു വേഷമാണ് ഇ.എം.ഐ.യില്‍ ഊര്‍മിള അവതരിപ്പിക്കുന്നത്. കടക്കെണിയില്‍ കുടുങ്ങിയ ഒരു മധ്യവയസ്‌കയുടെ വേഷമാണ് ചിത്രത്തില്‍ ഊര്‍മിള അവതരിപ്പിക്കുന്നത്.....


No comments: