Friday, October 10, 2008

റോഡപകട മരണനിരക്ക്: ഇന്ത്യ മുന്നില്‍


ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ വര്‍ഷം തോറും ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി പഠനറിപ്പോര്‍ട്ട്. 2007 ല്‍ ഇന്ത്യന്‍ റോഡുകളില്‍ പൊലിഞ്ഞത് 1.3 ലക്ഷം ജീവനുകളാണ്. അപകടമരണങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന രാജ്യം ചൈനയായിരുന്നു. 2007 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ മരണനിരക്കില്‍ ചൈനയേയും പിന്തള്ളി.

അപകടമരണങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ്. എല്ലാ കാറുകളിലും എയര്‍ബാഗും, എ.ബി.എസും നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് ആലോചിക്കുന്നത്. വാണിജ്യ വാഹനങ്ങളിലെല്ലാം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന വ്യവസ്ഥയും വരും.


No comments: