(+01217314+)നോര്‍വെ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം ഫിന്‍ലാന്‍ഡ് മുന്‍ പ്രസിഡന്റ് മാര്‍ട്ടി അഹ്തിസാരി നേടി. നോബല്‍ ഫൗണ്ടേഷന്‍ അറിയിച്ചതാണിത് ഇക്കാര്യം.
197 രാജ്യങ്ങളില്‍ നിന്നുള്ള നോമിനേഷനില്‍ നിന്നാണ് അഞ്ചംഗ അവാര്‍ഡ് നിര്‍ണയ സമിതി മാര്‍ട്ടിയെ തിരഞ്ഞെടുത്തത്.
രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് സമിതി അറിയിച്ചു.
കാലങ്ങളായി നിലനിന്ന കൊസോവ-സെര്‍ബിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായി യുഎന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് പുരസ്‌കാരം.
No comments:
Post a Comment