Friday, October 10, 2008

ഓസ്‌ട്രേലിയ 430 ന് പുറത്ത്‌


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 430 റണ്‍സിന് അവസാനിച്ചു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 500 ഉം കടക്കുമെന്ന് കരുതിയെങ്കിലും സഹീര്‍ ഖാന്‍ വാലറ്റത്തെ നിലയുറപ്പിക്കാതെ പുറത്താക്കിയതോടെയാണ് 430 ല്‍ ഒതുങ്ങിയത്. ഓസീസ് നിരയില്‍ സെഞ്ചുറി നേടി ഹസ്സി 146 റണ്‍സെടുത്താണ് സഹീറിന് മുമ്പില്‍ വീണത്. ബ്രെറ്റ് ലീ(27), ജോണ്‍സണ്‍(1) എന്നിവര്‍ക്കും സഹീറിന് മുമ്പില്‍ കാലിടറി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മഴയെ തുടര്‍ന്ന് കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സെടുത്തിട്ടുണ്ട്. സെവാഗ്(43) ഗംഭീര്‍(20) എന്നിവര്‍ പുറത്താകാതെ നില്‍ക്കുന്നു

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓസീസ് നിരയെ പുറത്താക്കി കളിയുടെ നിയന്ത്രണം നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായത് ഹസ്സിയാണ്.....


No comments: