Friday, October 10, 2008

കരുതല്‍ ധനാനുപാതം ഒരു ശതമാനം കുറച്ചു


മുംബൈ: ഓഹരി വിപണി തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് രക്ഷാ നടപടി തുടങ്ങി. അപ്രതീക്ഷിതമായ നീക്കത്തില്‍ കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) ഒരു ശതമാനം കൂടി കുറച്ചു. രണ്ട് ദിവസം മുമ്പ് നിരക്ക് അരശതമാനം കുറച്ചിരുന്നു.

ഇതോടെ കരുതല്‍ ധനാനുപാതം ഒമ്പത് ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി. പുതിയ നിരക്ക് ഒക്‌ടോബര്‍ 11ന് നിലവില്‍ വരും. റിസര്‍വ് ബാങ്കിന്റെ നടപടിയിലൂടെ ഏകദേശം 60,000 കോടി രൂപ രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് ലഭ്യമാകും.


No comments: