മുംബൈ: ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവ്. ഓഹരി ഉടമകള്‍ക്ക് 200 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഓഹരി ഒന്നിന് 10 രൂപ പ്രകാരമായിരിക്കും ലാഭവിഹിതം ലഭിക്കുക.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ കമ്പനിയുടെ ലാഭം 1432 കോടിയായി ഉയര്‍ന്നു. ആദ്യപാദത്തില്‍ ഇത് 1302 കോടിയായിരുന്നു.
മൊത്തവരുമാനത്തില്‍ 11.6 ശതമാനം വര്‍ധനയോടെ 5418 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ ഇത് 4854 കോടിയായിരുന്നു.
No comments:
Post a Comment