Friday, October 10, 2008

പാകിസ്താനില്‍ ബസ്സപകടം: 25 പേര്‍ മരിച്ചു


(+01217313+)ഇസ്‌ലാമാബാദ്: പാകിസ്താനിലെ ദുന്യാപൂരിനടുത്ത് ലൊഹ്‌റാനില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. മരിച്ചവരില്‍ 20 പേരും കുട്ടികളാണ്.

ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 48 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ പലരേയും തിരിച്ചറിഞ്ഞിട്ടില്ല.

പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ദുരന്തത്തില്‍ അനുശോചിച്ചു.


No comments: