കോഴിക്കോട്: കെ.സി.എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് താനില്ലെന്ന് ഇന്ത്യന്‍ താരം ശ്രീശാന്ത് പറഞ്ഞു. ഫ്രഎത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് ടീമില്‍ തിരിച്ചുകയറുകയാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ അധ്വാനം. ആരോഗ്യവും ശാരീരിക സ്ഥിതിയും അനുവദിക്കുകയാണെങ്കില്‍, രാജ്യത്തിനും കേരളത്തിനും വേണ്ടി എത്രകാലം വേണമെങ്കിലും കളിക്കാന്‍ തയ്യാറാണ്. എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും രാജ്യത്തോടും ക്രിക്കറ്റിനോടും മാത്രമാണ്. അതിനിടെ മറിച്ചുള്ള പ്രതികരണങ്ങളും ചിലരുടെ മുനവെച്ചുള്ള വാക്കുകളും ദുഃഖകരമാണ്'-ശ്രീശാന്തിനെതിരെ പത്രസമ്മേളനത്തില്‍ കെ.സി.എ സെക്രട്ടറി ടി.സി.മാത്യു നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
ഫ്രശ്രീശാന്ത് എന്ന ക്രിക്കറ്റ് താരം കളിക്കുന്നത് ഏതെങ്കിലും വ്യക്തിക്കുവേണ്ടിയല്ല.....
No comments:
Post a Comment