Thursday, October 09, 2008

അശോകന്‍ മാസ്റ്റര്‍ അന്തരിച്ചു


പാനൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. അംഗവുമായ വി. അശോകന്‍ മാസ്റ്റര്‍ (80) അന്തരിച്ചു. ബുധനാഴ്ച രാത്രി 12.30ന് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലായിരുന്നു അന്ത്യം.

ഡി.സി.സി. വൈസ് പ്രസിഡന്റ്, വി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ദേവൂട്ടി. മക്കള്‍: ലിസി, ഗീത, സജിത്ത് ബാബു, അഡ്വ. ഷാജി, ബേബി ഷീന.

സംസ്‌കാരം മീത്തല കുന്നോത്ത് പറമ്പിലെ വീട്ടുവളപ്പില്‍ ഇന്ന് ഉച്ചക്ക് 12 ന് നടക്കും.


No comments: