ന്യൂഡല്‍ഹി: ഹെഡ്‌ലൈന്‍സ് ടുഡെ ചാനല്‍ ലേഖികയും മലയാളിയുമായ സൗമ്യ വിശ്വനാഥന്റെ കൊലപാതകം ദുരൂഹമായി തുടരവെ രണ്ടു ദൃക്‌സാക്ഷികള്‍ കൂടി പോലീസിന് മൊഴി നല്‍കി.
രാത്രി സൗമ്യയുടെ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കിടന്നപ്പോള്‍ അതുവഴി കടന്നുപോയ ടാക്‌സിയുടെ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് പോലീസിനു മുമ്പിലെത്തി മൊഴി നല്‍കിയത്. ഇരുവരുടെയും വിവരണം ആദ്യ സാക്ഷിയുടെ മൊഴിയുമായി സാമ്യമുള്ളതാണെന്ന് പോലീസ് വെളിപ്പെടുത്തി.
ഇതിനിടയില്‍, സൗമ്യ വിശ്വനാഥന്റെ ഘാതകരെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മാധ്യമസമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ച പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ ഒത്തുചേര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.....
No comments:
Post a Comment