കണ്ണൂര്‍: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി, കെ.പി.രാജേന്ദ്രന്‍ എന്നിവരും ഇന്ന് കണ്ണൂരില്‍. രാവിലെ മാവേലി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി 10മണിക്ക് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഭൂ വിതരണ മേള ഉദ്ഘാടനം ചെയ്തു.
മന്ത്രി പി.കെ.ശ്രീമതി ആദിവാസി ഭൂമി വിതരണ മേളയില്‍ പ്രസംഗിച്ചു. 12 മണിമുതല്‍ പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് 4ന് പടന്നപ്പുറം വായനശാല ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ.പി.രാജേന്ദ്രന്‍ ഭൂമി വിതരണ മേളയില്‍ പങ്കെടുത്തശേഷം പാലക്കാട്ടേക്ക് പോകും. മന്ത്രി എ.കെ.ബാലനും കോടിയേരി ബാലകൃഷ്ണനും ഭൂ വിതരണ മേള സംസ്ഥാന തല ഉദ്ഘാടനത്തില്‍ സംബന്ധിച്ചു.....
No comments:
Post a Comment