Sunday, October 05, 2008

ലക്ഷ്മണാനന്ദ വധം: ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു


ഭുവനേശ്വര്‍: ഒറീസയില്‍ വി എച്ച് പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ വധിച്ചതിനുപിന്നില്‍ തങ്ങളാണെന്ന് മാവോയിസ്റ്റ് നേതാവ് സവ്യസാചി പാണ്ഡ പറഞ്ഞു.

സ്വാമിയേയും മറ്റ് നാലുപേരേയും കാണ്ഡമാല്‍ ജില്ലയിലെ ആശ്രമത്തില്‍ വെച്ച് വധിക്കുകയായിരുന്നു. ഒറീസയിലെ ഒരു ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പാണ്ഡയുടെ ഈ വെളിപ്പെടുത്തല്‍.

ബജ്‌റംഗദളിനെ ശക്തിപ്പെടുത്തുന്നതിലും ക്രൈസ്തവര്‍ക്കെതിരെ മുമ്പ് നടന്നിരുന്ന അക്രമങ്ങളിലും ലക്ഷ്മണാനന്ദക്ക് വ്യക്തമായ പങ്കുണ്ടെന്ന് മാവോയിസ്റ്റ് നേതാവ് പറഞ്ഞു. ആദിവാസികളെ ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിരുന്നത്.

ഒറീസയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ-മാവോയിസ്റ്റ് എന്ന സംഘടനയുടെ നേതാവ് സവ്യസാചി പാണ്ഡ.....


No comments: