Saturday, October 25, 2008

വിഴിഞ്ഞം പദ്ധതിക്ക് തടസ്സം നീങ്ങുന്നില്ല


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തടസ്സങ്ങള്‍ നീങ്ങുന്നില്ല. കരാര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി വിധിയാണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങാന്‍ തടസ്സമായി നില്‍ക്കുന്നത്. കരാറിനായി അപേക്ഷ സമര്‍പ്പിച്ചിരുന്ന സൂം ഡെവലപ്പേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്.

സര്‍ക്കാരിന് കരാര്‍ നടപടികള്‍ തുടരാമെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് അന്തിമ വിധി ബാധകമായിരിക്കുമെന്ന് കോടതി ഇടക്കാല ഉത്തരവില്‍
വ്യക്തമാക്കിയിരുന്നു. കരാര്‍ ലഭിച്ച ലാന്‍കോ കോണ്ടപ്പള്ളി ഗ്രൂപ്പിന്റെ എം.ഡി വെങ്കട്ടേഷ് ബാബു തുറമുഖ വകുപ്പ് മന്ത്രി എം. വിജയകുമാറിനെയും തുറമുഖ സെക്രട്ടറിയേയും കണ്ട് ചര്‍ച്ച നടത്തി. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് എച്ച്.....


No comments: