Saturday, October 25, 2008

സര്‍ക്കാര്‍ സ്വന്തം ഭരണപരാജയം മറച്ചുവെക്കുന്നു: ഉമ്മന്‍ചാണ്ടി


പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ മറച്ചുവെക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കരുവാക്കുകയാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാരും എം പിമാരും നടത്തുന്ന സമരം അതിനുള്ള മാപ്പുസാക്ഷിയെ അന്വേഷിച്ചുനടക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളത്തെ കേന്ദ്രം പരമാവധി സഹായിക്കുന്നുണ്ടെന്നും ഇതുവരെ യാതൊരു ആരോപണങ്ങളും നേരിട്ടില്ലാത്ത പ്രതിരോധമന്ത്രി എ കെ ആന്റണിയെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കേരളത്തിലെ വഴിവിട്ട് സഹായിക്കുന്നുവെന്നാണ്.

ഇതുപോലും മനസിലാക്കാതെയാണ് കേന്ദ്രത്തിനെതിരെ സമരം നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പാലക്കാട് പറഞ്ഞു.


No comments: