Saturday, October 25, 2008

മൂന്നാറില്‍ ടാറ്റയുടെ മൂന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍ നോട്ടീസ് നല്‍കി


ഇടുക്കി: മൂന്നാറില്‍ ടാറ്റയുടെ മൂന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി. ചൊക്കനാട്ടില്‍ 90 ഏക്കറും പള്ളിവാസലില്‍ 21 ഏക്കറും പാര്‍വതിമലയില്‍ ആറ് ഏക്കറും ഒഴിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രി മൂന്നാര്‍ സന്ദര്‍ശിച്ച വേളയില്‍ ടാറ്റ കയ്യേറ്റം നടത്തിയ സ്ഥലങ്ങള്‍ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ കൈയ്യേറിയതായി സര്‍ക്കാര്‍ ആരോപിക്കുന്ന സ്ഥലങ്ങള്‍ സര്‍ക്കാരിന്റെ തന്നെ അധീനതയിലുള്ളതാണെന്നായിരുന്നു ടാറ്റയുടെ വിശദീകരണം.


No comments: