Wednesday, October 01, 2008

പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ ലാഭവിഹിതം നല്‍കും


(+01216771+)കോട്ടയം: സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം നല്‍കുവാന്‍ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്‍ രൂപവത്കരിച്ചതിനുശേഷം ആദ്യമായാണ് സര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത്. വാര്‍ഷിക യോഗത്തില്‍ ചെയര്‍മാന്‍ ടി.ജെ. അഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. മാനേജിംഗ് ഡയറക്ടര്‍ ബാബു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

5 കോടി രൂപ ചെലവഴിച്ച് കൊടുമണ്ണില്‍ നിര്‍മ്മിക്കുന്ന ആധുനിക ലാറ്റക്‌സ് ഫാക്ടറിയുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും. അഞ്ചുകോടി രൂപ ചെലവഴിച്ച് കോഴിക്കോട് നിര്‍മ്മിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് നവംബറില്‍ ശിലാസ്ഥാപനം നടത്തും. വെറ്റിലപ്പാറ ക്രംപ് ഫാക്ടറിയുടെ നവീകരണ പ്രവര്‍ത്തനവും നടത്തും.....


No comments: