Friday, October 10, 2008

പേലിന്‍ ഡയാന രാജകുമാരിയുടെ ബന്ധുവെന്ന് ഗവേഷകര്‍


ലണ്ടന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാറാ പേലിന്‍ അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയുടെ അകന്ന ബന്ധുവാണെന്ന് വംശപരമ്പരയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനം അഭിപ്രായപ്പെട്ടു. ഈ കണ്ടെത്തല്‍ പേലിന്റെ ജനപ്രീതി കൂട്ടുമെന്നാണ് കരുതുന്നത്.

ജോണ്‍ സ്‌ട്രോങ്, അബിഗെയില്‍ സ്‌ട്രോങ് ദമ്പതിമാരുടെ പിന്തുടര്‍ച്ചക്കാരാണ് പേലിനും ഡയാനയുമെന്നാണ് യൂട്ടയിലെ പ്രോവോ ആസ്ഥാനമായുള്ള ഗവേഷണസ്ഥാപനം പറയുന്നത്. മുന്‍ യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെയും അകന്ന ബന്ധുവാണ് പേലിനെന്ന് ഈ സ്ഥാപനം പറയുന്നു.

1605-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ജോണ്‍ സ്‌ട്രോങ് അമേരിക്കയിലേക്ക് കുടിയേറുകയും 1699-ല്‍ മസാച്യുസെറ്റ്‌സില്‍ മരിക്കുകയും ചെയെ്തന്നാണ് ഇവര്‍ കണ്ടെത്തിയത്.....


No comments: