(+01217248+)ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ വ്യാഴാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ നാലു കുട്ടികളും നാലു പോലീസുകാരുമുള്‍പ്പെടെ 16 പേര്‍ മരിച്ചു. ഡീര്‍ ജില്ലയിലെ ഡീര്‍ബല പ്രദേശത്ത് റോഡില്‍വെച്ച ബോംബ്, സ്‌കൂള്‍ ബസ്സും പോലീസ് വാനും കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കുകയാണുണ്ടായത്.
കോടതിയില്‍ നിന്ന് കുറ്റവാളികളെയും കൊണ്ട് ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് വാനാണ് സേ്ഫാടനത്തില്‍പ്പെട്ടത്. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, ഇസ്‌ലാമാബാദിലെ പോലീസ് ആസ്ഥാനത്തിനു നേര്‍ക്ക് നടന്ന ചാവേര്‍ ആക്രമണത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. അതിസുരക്ഷാ മേഖലയായ പോലീസ് ആസ്ഥാനത്തെ ഭീകര വിരുദ്ധസേനയുടെ ഓഫീസിലേക്ക് സേ്ഫാടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയാണുണ്ടായത്.....
No comments:
Post a Comment