കൊച്ചി: കൊച്ചി രൂപതയുടെ പുതിയ വികാരി ജനറളായി ഫാ. ആന്റണി തച്ചാറയെ നിയമിച്ചു. ചാന്‍സലറായി ഫാ. അഗ്സ്റ്റിന്‍ നെല്ലിക്കാവെളിയെയും പ്രൊക്യുറേറ്ററായി ഫാ. ആലുവാപറമ്പിലിനെയും തിരഞ്ഞെടുത്തു.
വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലാണ് കൊച്ചി ബിഷപ്സ് ഹൗസില്‍ നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വൈദികരുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം.
ദത്തു വിവാദത്തെത്തുടര്‍ന്ന് കൊച്ചി ബിഷപ്പിനെ ചുമതലകളില്‍ നിന്നൊഴിവാക്കിയതിനെത്തുടര്ന്നാണ് രൂപതാ കൂരിയയിലെ മറ്റ് അംഗങ്ങളേയും മാറ്റിയത്. കൊച്ചി ബിഷപ്പിന്റെ ചുമതല താല്‍ക്കാലികമായി വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനാണ്.
No comments:
Post a Comment