കണ്ണൂര്‍: കേരളത്തില്‍ നിന്ന് മുന്നൂറോളം പേരെ തീവ്രവാദ പ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്തിട്ടുണ്ടന്ന് വെളിപ്പെടുത്തല്‍.കണ്ണൂരില്‍ നിന്ന് യുവാക്കളെ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് എത്തിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഫൈസലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരില്‍ കൂടുതല്‍ ആളുകളും മലപ്പുറം കണ്ണൂര്‍ ജില്ലക്കാരാണന്നും ഫൈസല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ എസ്.പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഫൈസലിനെ ചോദ്യം ചെയ്യുന്നത്.
കേരളത്തില്‍ നിന്ന് ചേര്‍ക്കുന്നവരെ ഹൈദരാബാദിലെ ലഷ്കര്‍ ഇ തൊയിബ കേന്ദ്രത്തിലെത്തിച്ചാണ് പരിശീലനം നല്‍കുന്നത്. അവിടെ ശാരീരികമായും മാനസികമായും കഴിവു തെളിയിക്കുന്നവരെ കശ്മീരിലേക്കു വിടുകയും കഴിവില്ലാത്തവരെ കേരളത്തിലേക്ക് തിരിച്ച് അയയ്ക്കുന്നതായാണ് സൂചന.....
No comments:
Post a Comment