Friday, October 24, 2008

പവന് 9,120 രൂപ


(+01218366+)മട്ടാഞ്ചേരി: സ്വര്‍ണം തയ്യാര്‍ വിലയും അവധിവിലകളും അന്താരാഷ്ട്ര വിലയും വീണ്ടും ഇടിഞ്ഞു. തയ്യാര്‍വിലയില്‍ 200 രൂപ പവന് കുറഞ്ഞ് നിലവാരം 9,120 രൂപയായി. എംസിഎക്‌സ് ഡിസംബര്‍ അവധിക്ക് 506 രൂപയും ഫിബ്രവരി അവധിക്ക് 507 രൂപയും ഏപ്രില്‍ അവധിക്ക് 417 രൂപയും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ന്യൂയാര്‍ക്കില്‍ ഔണ്‍സിന് 752 ഡോളറില്‍ നിന്ന് 710 ഡോളറായി കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില ബാരലിന് 69.50 ഡോളറില്‍ നിന്ന് 68 ഡോളറായി കുറഞ്ഞു. കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 200 രൂപ വീതം കുറഞ്ഞു. എന്‍.എം.സി.ഇ. തയ്യാര്‍ വില 175 രൂപ കുറഞ്ഞു. റബ്ബര്‍വ്യാപാരി വിലയില്‍ തരംതിരിക്കാത്ത തെക്കന്റെ വില 100 രൂപയും മലബാറിന്റെ വില 200 രൂപയും കുറഞ്ഞു.....


No comments: