കൊച്ചി: ഇന്‍ഫോമാജിക്് ഡോട്ട് കോം കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഇന്റര്‍നെറ്റിലൂടെ വസ്തു വാങ്ങാനും വില്‍ക്കാനും സൗകര്യമൊരുക്കുന്ന റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനാണ് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പോ. വെള്ളിയാഴ്ച ആരംഭിക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്‌പോ മൂന്ന് മാസം നീണ്ടുനില്‍ക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ജോസ് വള്ളമറ്റം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ 200-ലധികം നിര്‍മ്മാതാക്കളാണ് പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍പങ്കെടുക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്നതും സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകുന്നതുമായ 1000 ഓളം നിര്‍മ്മാണ പദ്ധതികളാണ് പ്രദര്‍ശിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് ഒരേ പ്രദേശത്തുള്ള വിവിധ പദ്ധതികളെപറ്റി വിവരം ലഭിക്കുന്നുവെന്നതാണ് എക്‌സ്‌പോയുടെ പ്രത്യേകത.....
No comments:
Post a Comment