Friday, October 24, 2008

മാരുതി എസ്എക്‌സ് 4നൊപ്പം ജി.പി.എസ്. നാവിഗേറ്റര്‍


(+01218362+)കൊച്ചി: ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ദ്ധിത സേവനം നല്‍കുന്നതിന്റെ ഭാഗമായി മാരുതി സുസൂക്കി പുതിയ എസ്.എക്‌സ്.4 കാറുകള്‍ക്കൊപ്പം ജി.പി.എസ്. സംവിധാനമുള്ള നാവിഗേറ്റര്‍ സൗജന്യമായി നല്‍കുന്നു. 18,000 രൂപ വിലവരുന്ന ഈ നാവിഗേറ്ററില്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള ടച്ച്‌സ്‌ക്രീനാണ് ഉള്ളത്. നഗര മാപ്പുകളും സ്ഥലവിവരങ്ങളും നാവിഗേറ്ററിലുണ്ട്. ഓഫര്‍ ഒക്ടോബര്‍ 26 വരെയുണ്ടാവും. വ്യത്യസ്തമായ ഡ്രൈവിങ്ങ് അനുഭവം നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നും പരിചയമില്ലാത്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ വലിയ അനുഗ്രഹമാണെന്നും കമ്പനിയുടെ കൊച്ചി റീജണല്‍ മാനേജര്‍ തോമസ് ചെറിയാന്‍ പറഞ്ഞു. ശബ്ദരൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് സൗകര്യവും ഉണ്ട്.....


No comments: