ബിപാഷ ബസു കശ്മീരി പെണ്‍കുട്ടിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. രാഹുല്‍ ധൊലാകിയയുടെ 'ലംഹ' എന്ന ചിത്രത്തിലാണ് ബോളിവുഡിന്റെ ചൂടന്‍ താരം പുതിയ മുഖത്തിലെത്തുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നപ്പോഴേ പലരും നെറ്റിചുളിക്കാന്‍ തുടങ്ങി. ബിപാഷയെപ്പോലെ സെക്‌സി ഇമേജുള്ള ഒരാള്‍ക്ക് ഒരു കശ്മീരി പെണ്‍കുട്ടിയിലേക്ക് വേഷപ്പകര്‍ച്ച നടത്താനാകുമോ എന്നതാണ് സംശയം. പക്ഷേ, കശ്മീരികളെക്കുറിച്ചുള്ള പതിവ് പ്രതിച്ഛായ തകര്‍ക്കാനാണ് ബിപാഷയുടെ തീരുമാനം.
നമ്മുടെ സിനിമകളിലെ കശ്മീരി പെണ്‍കുട്ടി തൊലിവെളുപ്പുള്ള മങ്ങിയ നിറമുള്ള കണ്ണുകളുള്ള ഒരാളാണ്. പക്ഷേ ഈ മിത്ത് ഞാന്‍ തകര്‍ക്കാന്‍പോകുകയാണ്. എല്ലാ മുന്‍ധാരണകളെയും ഞാന്‍ മറികടക്കും-ആത്മവിശ്വാസത്തോടെ ബിപാഷ പറയുന്നു.....
No comments:
Post a Comment