Friday, October 24, 2008

രംഗ്‌രസിയ വിദേശമേളകളിലേക്ക്‌


രാജാരവിവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമായ 'രംഗ്‌രസിയ' വിദേശ ചലച്ചിത്രമേളകളിലേക്ക്. ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ ശനിയാഴ്ച ഈ ചിത്രം പ്രദര്‍ശിപ്പിക്കും. ഇതുകൂടാതെ ഒക്ടോബര്‍ 30നും പ്രദര്‍ശനമുണ്ട്.

ഇന്‍ഡോ അമേരിക്കന്‍ ആര്‍ട്‌സ് കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന 'മിയാറ്റ്' ചലച്ചിത്രമേളയില്‍ നവംബര്‍ ആറിനും എട്ടിനുമാണ് 'രംഗ്‌രസിയ' പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക.

കേതന്‍ മേത്ത സംവിധാനം ചെയ്ത, രണ്‍ദീപ് ഹുഡയും നന്ദനസെന്നും മുഖ്യവേഷങ്ങളിലഭിനയിച്ച രംഗ്‌രസിയ ഇംഗ്ലീഷില്‍ 'കളേഴ്‌സ് ഓഫ് പാഷന്‍' എന്ന പേരിലാണ് പുറത്തിറങ്ങുന്നത്.

രാജാരവിവര്‍മയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മോഡലായ സുഗുണബായി എന്ന സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'രംഗ്‌രസിയ' ചിത്രീകരിക്കുന്നത്.....


No comments: