തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സ്വരലയ-കൈരളി-യേശുദാസ് അവാര്‍ഡ് ഹിന്ദി ചലച്ചിത്ര പിന്നണി ഗായിക കവിതാകൃഷ്ണമൂര്‍ത്തിക്ക് ലഭിക്കും.
ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മന്ത്രി എം.എ. ബേബി, സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍ അര്‍ഹനായി. ശില്പവും പ്രശസ്തിപത്രവും 75,000 രൂപയുമാണ് അവാര്‍ഡ്.
No comments:
Post a Comment