Friday, October 24, 2008

പ്രീതിയും ഐറ്റംനമ്പറില്‍


ആദ്യമായൊരു ഐറ്റം നമ്പര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് നടി പ്രീതിസിന്റ. സല്‍മാന്‍ഖാനും കത്രീന കൈഫും നായികാനായകന്മാരാവുന്ന മേം ഓര്‍ മിസ്സിസ് ഖന്ന എന്ന ചിത്രത്തിലാണ് പ്രീതിയുടെ ഐറ്റം നമ്പര്‍. ചിത്രത്തിന്റെ സംവിധായകന്‍ പ്രേം സോണി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ''കഥയുമായി ഇഴചേര്‍ന്ന ഒരു നൃത്ത രംഗത്തിലാണ് പ്രീതി സിന്റ ചുവടുവെക്കുക'' -സംവിധായകന്‍ പറയുന്നു. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ഐറ്റം നമ്പറിനുവേണ്ടി പ്രീതിയെ ഒരുക്കുക. നവംബറില്‍ ഈ ഗാന ചിത്രീകരണം നടക്കും.

വിവാഹേതര ബന്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ഹോളിവുഡ് ചിത്രത്തോട് സാമ്യമുണ്ടെന്ന ആരോപണം പ്രേം സോണി നിഷേധിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശ്രമഫലമായാണ് മേം ഓര്‍ മിസ്സിസ് ഖന്നയെ രൂപപ്പെടുത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.....


No comments: