Friday, October 24, 2008

മലയാള ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കില്ല ബഹിഷ്‌കരണം 'ട്വന്‍റി 20'യ്ക്ക് മാത്രമായിട്ടല്ല - സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍


ആലുവ: 'അമ്മ'യുടെ സ്വപ്നപദ്ധതിയായ 'ട്വിന്റി 20' മാത്രമല്ല, റിലീസിങ് കേന്ദ്രങ്ങള്‍ 70 എണ്ണമാക്കിയാല്‍ മുഴുവന്‍ മലയാള ചിത്രങ്ങള്‍ക്കും ബഹിഷ്‌കരണം ഏര്‍പ്പെടുത്തുമെന്ന് കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍. ഫിലിം ചേബര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായ തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ട് റിലീസിങ് കേന്ദ്രങ്ങള്‍ 70 എണ്ണമാക്കി നിജപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് 30 മുതല്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നു തീരുമാനിച്ചത്. ഇത് 'ട്വന്റി 20' എന്ന സിനിമയുടെ പ്രദര്‍ശനം ബഹിഷ്‌കരിച്ചുകൊണ്ടായിരിക്കും ആരംഭിക്കുക എന്നല്ലാതെ 'ട്വിന്റി 20' മാത്രം ലക്ഷ്യംവച്ചുള്ളതല്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി ലെസ്‌ലി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ 30ന് ശേഷം വരുന്ന മലയാള സിനിമകളൊന്നും പ്രദര്‍ശിപ്പിക്കില്ല.....


No comments: