Friday, October 10, 2008

തായ്‌ലണ്ടില്‍ ബസ്സപകടം: 22 പേര്‍ മരിച്ചു


ബാങ്കോക്ക്: തായ്‌ലണ്ടിന്റെ കിഴക്കന്‍ തീരദേശമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ഇടിച്ച് തകര്‍ന്ന് 22 പേര്‍ മരിച്ചു. 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തായ്‌ലണ്ടിലെ തെക്കുകിഴക്കന്‍ ഖോന്‍കൈയ്ന്‍ പ്രവിശ്യയിലെ ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ ഉറങ്ങിപ്പോകുകയും ബസ് നിയന്ത്രണം വിട്ട് ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നിഗമനം. മരിച്ചവരില്‍ ഡ്രൈവറും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.


No comments: