Friday, November 28, 2008

ട്രൈഡന്‍റ് സ്വതന്ത്രമായി, മരണം 30


(+01221103+)മുംബൈ: ഭീകരാക്രമണം നടന്ന ഒബറോയ് ട്രൈഡന്റ് ഹോട്ടല്‍ പൂര്‍ണമായി എന്‍.എസ്.ജിയുടെ നിയന്ത്രണത്തിലായി. എന്‍. എസ്.ജി ഡയറക്ടര്‍ ജനറല്‍ ജെ.കെ. ദത്ത് അറിയിച്ചതാണിത്. ശേഷിക്കുന്ന രണ്ട് തീവ്രവാദികളെ കൂടി കൊലപ്പെടുത്തിയ കമാന്‍ഡോകള്‍ ഹോട്ടലിലെ എല്ലാ മുറികളും പരിശോധിച്ചു. താക്കോല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പല മുറികളും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് തുറന്നതെന്ന് ദത്ത് അറിയിച്ചു.

24 മൃതശരീരങ്ങളാണ് ഇന്ന് ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ ട്രൈഡന്റില്‍ മാത്രം മരിച്ചവരുടെ എണ്ണം മുപ്പതായി. ഇതില്‍ എട്ട് പേര്‍ വിദേശികളാണ്. മൂന്ന് ജര്‍മന്‍കാര്‍, ഒരു ജപ്പാന്‍കാരന്‍, ഒരു കനേഡിയന്‍, ഒരു ഓസ്‌ട്രേലിയക്കാരന്‍ എന്നിവരാണ് തിരിച്ചറിയപ്പെട്ട വിദേശികള്‍.....


സോമാലിയയില്‍ 25 ഇന്ത്യക്കാരുള്ള കപ്പല്‍ റാഞ്ചി


നയ്‌റോബി: സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ ഒരു കപ്പല്‍ കൂടി റാഞ്ചി. മുപ്പത് ജീവനക്കാരുമായിപോയ ലൈബീരിയയുടെ എണ്ണ കപ്പലാണ് റാഞ്ചിയത്. ഇതില്‍ 25 പേര്‍ ഇന്ത്യക്കാരാണെന്ന് സീഫേറേഴ്‌സ് അസിസ്റ്റന്റ് പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്ര്യു മ്വാംഗുര അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.


ഐ.എസ്.ഐ മേധാവി ഇന്ത്യയിലേയ്ക്ക്‌


ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ഷുജ പാഷ ഇന്ത്യയിലെത്തുന്നു. ഐ.എസ്.ഐ തലവനെ അയക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാക് പ്രധാനമന്ത്രി യൂസഫ് റായ ഗീലാനിയോട് ഇന്ന് അഭ്യര്‍ഥിച്ചിരുന്നു.

ആക്രമണത്തിനു പിന്നില്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നു.


ഭീകരര്‍ക്ക് ഹോട്ടല്‍ സുപരിചിതം: കമാന്‍ഡോകള്‍


മുംബൈ: മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് താജ് ഹോട്ടല്‍ കൈവെള്ള പോലെ സുപരിചിതമാണെന്ന് ഓപ്പറേഷനില്‍ പങ്കെടുത്ത മറൈന്‍ കമാന്‍ഡോകള്‍ വെളിപ്പെടുത്തി. മികച്ച രീതിയില്‍ പരിശീലനം ലഭിച്ചവരാണ് ഭീകരര്‍. അവര്‍ കമാന്‍ഡോകള്‍ക്കെതിരെ എ.കെ. പരമ്പരയില്‍പെട്ട തോക്കുകള്‍ ഉപയോഗിച്ച് നിരന്തരം വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു-കമാന്‍ഡോകളില്‍ ഒരാള്‍ പറഞ്ഞു. ഹോട്ടലിന്റെ മുക്കുംമൂലയും ഹൃദിസ്ഥമാക്കിയവരാണ് അക്രമികള്‍. നന്നായി പരിശീലനം ലഭിച്ചവരെപ്പോലെയാണ് അവര്‍ തോക്കും ഗ്രനേഡും ഉപയോഗിക്കുന്നത്. മറ്റെവിടെയോ പരിശീലനം ലഭിച്ചവരാകാം ഇവര്‍. ഹോട്ടലില്‍ പലയിടങ്ങളിലും ആളുകള്‍ മരിച്ചുകിടക്കുന്നതാണ് ഞങ്ങള്‍ കണ്ടത്-അവര്‍ പറഞ്ഞു.....


ആക്രമണത്തില്‍ പാകിസ്താന് പങ്ക്: പ്രണബ്മുഖര്‍ജി


ജോധ്പുര്‍: മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നാണ് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം വിഷയമാകുമെന്ന് പ്രണബ് സൂചിപ്പിച്ചു.

ആക്രമണത്തിലെ പാകിസ്താന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.


ഭീകരാക്രമണം: അന്വേഷണത്തെ സഹായിക്കാമെന്ന് പാകിസ്താന്‍


ന്യൂഡല്‍ഹി: മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കാമെന്ന് പാകിസ്താന്‍. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അയച്ച സന്ദേശത്തില്‍ പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ പാകിസ്താന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായ സര്‍ദാരി പറഞ്ഞു. ഇത്തരം ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ യോജിച്ച പോരാട്ടമാണ് നടത്തേണ്ടത്-സര്‍ദാരി പറഞ്ഞു.

ഭീകരപ്രവര്‍ത്തനം തടയാന്‍ ഇന്ത്യയിലെയും പാകിസ്താനിലെ ഇന്റലിജന്‍സ് മേധാവികള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ഹോട്ട്‌ലൈന്‍ സംവിധാനം ആരംഭിക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.....


കനത്ത മഴ: തമിഴ്‌നാട്ടില്‍ ജനജീവിതം തടസപ്പെട്ടു


ചെന്നൈ: അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാട്ടില്‍ ജനജീവിതത്തെ ബാധിച്ചു. മഴക്കെടുതികള്‍ മൂലം ഇതുവരെ 71 പേര്‍ മരിച്ചുവെന്നാണ് കണക്ക്. 11 ജില്ലകളിലാണ് മഴ ദുരിതം വിതച്ചത്.

സംസ്ഥാനത്തെ നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്കംമൂലം ഒറ്റപ്പെട്ടു. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി എം.കരുണാനിധി മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹം എം.എല്‍.എ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


വീണ്ടും വെടിവെപ്പെന്ന് വാര്‍ത്തകള്‍: ജനങ്ങള്‍ പരിഭ്രാന്തരായി


മുംബൈ: നഗരത്തില്‍ പലയിടത്തും വീണ്ടും വെടിവെപ്പ് ഉണ്ടായെന്ന വാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കി. മെട്രോ സിനിമ, പാഴ്‌സി ഡയറി, പ്രധാന റെയില്‍വെ സ്‌റ്റേഷനായ ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലും റിസര്‍വ് ബാങ്ക്, ടി.ജി ആസ്പത്രി എന്നിവയ്ക്ക് പുറത്തുമാണ് വെടിവെപ്പ് നടന്നതായി വാര്‍ത്ത പരന്നത്.

ഛത്രപതി ശിവജി ടെര്‍മിനസില്‍ വെടിവെപ്പ് നടന്നുവെന്ന വാര്‍ത്തകള്‍ മധ്യ റെയില്‍വെ അധികൃതര്‍ നിഷേധിച്ചു. അഭ്യൂഹത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച തീവണ്ടി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

വെടിവെപ്പ് നടന്നുവെന്ന വാര്‍ത്ത പരന്ന സ്ഥലങ്ങളിലേക്ക് സൈന്യവും പോലീസും പാഞ്ഞെത്തി. വെള്ള കാറിലെത്തിയ തീവ്രവാദികള്‍ ജനങ്ങള്‍ക്കുനേരെ തുരുതുരെ വെടിവെച്ചുവെന്നാണ് അഭ്യൂഹം പരന്നത്.....


മൗറീഷ്യസ് കാര്‍ഡും സ്‌ഫോടകവസ്തുക്കളും കണ്ടെത്തി


മുംബൈ: ഭീകാരക്രമണം നടന്ന താജ് ഹോട്ടലില്‍ തമ്പടിച്ച തീവ്രവാദികളില്‍ നിന്നും മൗറീഷ്യസിലെ തിരിച്ചറിയല്‍ കാര്‍ഡും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായി മറൈന്‍ കമാന്‍ഡോകള്‍ അറിയിച്ചു. തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പെഴ്‌സില്‍ നിന്നാണ് തിരിച്ചറിയില്‍ കാര്‍ഡും എച്ച്.എസ്.ബി.സി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകളും 6840 രൂപയും കണ്ടെടുത്തു. ഇത് പോലീസിന് കൈമാറിയതായി കമാന്‍ഡോകള്‍ അറിയിച്ചു.

ദിവസങ്ങളോളം കഴിക്കാനുള്ള ഉണക്കപഴങ്ങള്‍ക്കൊപ്പം പെട്ടിയില്‍ സൂക്ഷിച്ച എ.കെ 47 തോക്കുകളും സ്‌ഫോടകവസ്തുക്കളും ഗ്രനേഡുകളും യു.എസ് കറന്‍സിയും കമാന്‍ഡോകള്‍ കണ്ടെടുത്തിട്ടുണ്ട്.


വെടിയേറ്റ് പൊലിഞ്ഞത് ഒരവധിക്കാലം


(+01221101+)ചെറുവണ്ണൂര്‍ (കോഴിക്കോട്): മുംബൈ താജ് ഹോട്ടലില്‍ ഭീകരരുടെ വെടിയേറ്റ് പൊലിഞ്ഞത് ചെറുവണ്ണൂര്‍ ചെള്ളാത്ത് വീട്ടിലെ ഒരവധിക്കാലം കൂടിയാണ്. മുംബൈയില്‍ ഏറ്റുമുട്ടലുകള്‍ക്കിടെ വെടിയേറ്റ് മരിച്ച് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ തറവാടാണ് ചെറുവണ്ണൂര്‍ മധുരബസാറിലെ ചെള്ളാത്ത് വീട്.

മൂന്ന് ദിവസം മുന്‍പ് ചെറിയമ്മ ബേബിയെ വിളിച്ച ഡിസംബര്‍ 17ന് നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നും അതു കഴിഞ്ഞ് ഒന്നിച്ച് ബാംഗ്ലൂരിലേയ്ക്ക് പോകാമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഓര്‍ക്കാപ്പുറത്ത് ദുരന്തം തേടിയെത്തിയത്. എട്ട് മാസംമുന്‍പാണ് സന്ദീപ് അവസാനമായി ചെറുവണ്ണൂരിലെ അമ്മ ധനലക്ഷ്മിയുടെ വീട്ടിലെത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണന്റെ വീടും ചെറുവണ്ണൂരില്‍ തന്നെയാണ്.....


ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദാവൂദും ഐ.എസ്.ഐയും: ബലൂചി സംഘടന


ന്യൂയോര്‍ക്ക്: മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐ.എസ്.ഐയുമാണെന്ന ആരോപണവുമായി ബലൂചിസ്താനുകാരുടെ സംഘടന രംഗത്തെത്തി.

ദാവൂദിന്റെ പ്രവര്‍ത്തനരീതിയാണ് മുംബൈയില്‍ കണ്ടത്- അമേരിക്കന്‍ ഫ്രണ്ട്‌സ് ഓഫ് ബലൂചിസ്താന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍ അഹമര്‍ മുസ്തിഖാന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിനും പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിക്കും കത്തെഴുതിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ദേര ബുഗ്തിയിലും കോലുവിലും ബലൂചികളെ കൊന്നൊടുക്കുന്നവര്‍ തന്നെയാണ് മുംബൈയിലും ആക്രമണം നടത്തിയതെന്നും മുസ്തിഖാന്‍ പറഞ്ഞു.


എന്താണ് നടന്നതെന്ന് അറിയില്ല: ഹോട്ടലില്‍നിന്ന് പുറത്തു വന്നവര്‍


(+01221102+)മുംബൈ: ഹോട്ടലിനുള്ളില്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്ന് ഒബറോയ് ഹോട്ടലില്‍നിന്ന് പുറത്തുവന്നവര്‍ പത്രലേഖകരോട് പറഞ്ഞു. വിദേശികള്‍ അടക്കമുള്ള മിക്കവരും ഹോട്ടലില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ തയ്യാറായില്ല.

36 മണിക്കൂര്‍ ഒബറോയ് ഹോട്ടലിനുള്ളില്‍ ബന്ദികളായി കഴിഞ്ഞ ശേഷമാണ് 50 പേര്‍ ഇന്ന് രാവിലെ പുറത്തുവന്നത്. പ്രത്യേക ബസ്സില്‍ എല്ലാവരെയും പോലീസ് മുംബൈയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

'ഹോട്ടലില്‍ എന്താണ് നടന്നതെന്ന് അറിയില്ല' : പേരു വെളിപ്പെടുത്താത്ത വിദേശ വനിത പറഞ്ഞു. എല്ലാവരോടും മുറികളില്‍ത്തന്നെ ഇരിക്കാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടു. മുറിയില്‍ ഇരുന്നപ്പോഴാണ് ചുറ്റും വെടിയൊച്ചകളും സ് ഫോടന ശബ്ദങ്ങളും കേട്ടത്.....


റഷ്യക്കാരെ വിട്ടയച്ചത് പാസ്‌പോര്‍ട്ട് പരിശോധിച്ചശേഷം


മുംബൈ: ഹോട്ടല്‍ താജിലും ട്രൈഡന്റിലും ബന്ദികളാക്കപ്പെട്ട റഷ്യന്‍ പൗരന്മാരെ ഭീകരവാദികള്‍ വിട്ടയച്ചത് പാസ്‌പോര്‍ട്ട് പരിശോധിച്ചശേഷം.

ഒന്‍പത് പ്രതിരോധ കോണ്‍ട്രാക്ടര്‍മാര്‍ ഉള്‍പ്പടെ 17 റഷ്യക്കാരായിരുന്നു ഈ ഹോട്ടലുകളില്‍ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും ഇന്നലെ തന്നെ മോചിപ്പിച്ചിരുന്നു. ഹോട്ടലില്‍ കുടുങ്ങിപ്പോയ എയറോഫ്‌ളോട്ടിന്റെ രണ്ടു എയര്‍ഹോസ്റ്റസുമാരെ ഇന്നു രാവിലെയും വിട്ടയച്ചു.

ഭീകരവാദികള്‍ ഉന്നമിട്ടത് യു. എസ്, ബ്രിട്ടീഷ് പൗരന്മാരെയായിരുന്നെന്നും ഇത് സംഭവത്തില്‍ അല്‍ ഖ്വെയ്ദയ്ക്കുള്ള പങ്കിലേയ്ക്കാണ വിരല്‍ ചൂണ്ടുന്നതെന്നും ബന്ദികളെ ഉദ്ധരിച്ച് റ്യേയിലെ കോമര്‍സാന്റ് റിപ്പോര്‍ട്ട് ചെയ്തു.


കമാന്‍ഡോ നടപടി തുടരുന്നു: മലയാളി മേജര്‍ കൊല്ലപ്പെട്ടു


ത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/റമസള്‍ഭദവവഫഴസ്ര.ഹമഹ?റന്‍ധ=994', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ
(+01221096+)മുംബൈ: മുംബൈയിലെ നരിമാന്‍ ഹൗസിലും താജ് ഹോട്ടലിലും കമാന്‍ഡോ നടപടി തുടരുന്നു. അതിനിടെ താജിലെ കമാന്‍ഡോ നടപടിയ്ക്കിടെ ഒരു മലയാളി മേജര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശിയായ സന്ദീപ് ഉണ്ണികൃഷ്ണനാണ് മരിച്ചത്. ചെറുവണ്ണൂരിനടുത്തുള്ള മധുര ബസാര്‍ സ്വദേശിയാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍. മരണ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബാംഗ്ലൂരിലാണ് സന്ദീപും കുടുംബവും താമസിച്ചിരുന്നത്.

തെക്കന്‍ മുംബൈയിലെ നരിമാന്‍ ഹൗസില്‍ ഇന്ന് രാവിലെ മുതലാണ് കമാന്‍ഡോ നടപടി തുടങ്ങിയത്.....


നിര്‍മാണത്തിലിരുന്ന ഫ്‌ളാറ്റില്‍ നിന്നു വീണ് ബംഗാള്‍ സ്വദേശി മരിച്ചു


തലശ്ശേരി: നിര്‍മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശി മരിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ഹര്‍ദാന്‍ എന്ന ബോലയാണ് (24) മരിച്ചത്. സുശാന്ത് എന്നയാള്‍ക്ക് പരിക്കേറ്റു. കീഴന്തിമുക്കിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നാണ് ഇയാള്‍ വീണത്. ഇന്ന് രാവില ഒന്‍പത് മണിക്കായിരുന്നു സംഭവം.


മുംബൈയിലെ ജനജീവിതം സാധാരണ നിലയിലേക്ക്


മുംബൈ: രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്ന് 36 മണിക്കൂര്‍ കഴിഞ്ഞതോടെ മുംബൈ നഗരം സാധാരണ നിലയിലേക്ക് മടങ്ങുന്നു. തീവണ്ടികള്‍ ഓടിത്തുടങ്ങി. സ്‌കൂളുകളും ഓഫീസുകളും വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം അടഞ്ഞു കിടന്നശേഷം മുംബൈ ഓഹരി വിപണിയും ഇന്നുമുതല്‍ പ്രവര്‍ത്തിക്കുന്നു.

തീവണ്ടി ഗാതഗതം സാധാരണ നിലയിലാണെന്ന് മധ്യ റെയില്‍വെ വക്താവ് അറിയിച്ചു. തീവണ്ടികളെല്ലാം കൃത്യസമയത്ത് ഓടുന്നുണ്ട്. മിക്കവയിലും സാധാരണയെന്നപോലെ യാത്രക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ തെരുവുകളും സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ബസ്സുകളും, കാറുകളും, ഓട്ടോറിക്ഷകളും നിരത്തില്‍ നിറഞ്ഞിട്ടുണ്ട്. ദക്ഷിണ മുംബൈ അടക്കം മിക്ക സ്ഥലത്തെയും ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്.....


ഭീകരര്‍ എത്തിയത് പോര്‍ബന്ദറില്‍ നിന്ന് തട്ടിയെടുത്ത ബോട്ടിലെന്ന്‌


അഹമ്മദാബാദ്: മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ എത്തിയത് പോര്‍ബന്ദറില്‍ നിന്നു തട്ടിയെടുത്ത മ ത്സ്യബന്ധന ബോട്ടിലാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിനോദ് മസാനി എന്നയാളുടെ ഉടമസ്ഥതയിലുള്ള കുബര്‍ എന്ന കപ്പലിലാണിത്. നവംബര്‍ 14ന് മീന്‍ പിടിക്കാന്‍ പോയ ഈ ബോട്ട് കാണാനില്ലെന്ന് കാണിച്ച് മസാനി നവംബര്‍ 24ന് തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിനോദ് മസാനിയെ പോര്‍ബന്ദര്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കടലില്‍ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹലികോപ്റ്ററാണ് പോര്‍ബന്ദറില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഈ ബോട്ട് കണ്ടെത്തിയത്. ബോട്ടിന്റെ ക്യാപ്റ്റന്‍ അമര്‍സിങ് നരന്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു.....


ഒബറോയ് ഹോട്ടലില്‍നിന്ന് 30 ബന്ദികളെ മോചിപ്പിച്ചു


മുംബൈ: നിരവധി വിദേശികളടക്കം 30 ബന്ദികളെ ഒബറോയ് ഹോട്ടലില്‍നിന്നും മോചിപ്പിച്ചു. മോചിതരായവര്‍ പത്രലേഖകരോട് സംസാരിക്കാന്‍ തയ്യാറായില്ല. കാനഡയുടെ ദേശീയ പതാക പതിച്ച ബാഗുകളുമായാണ് ബന്ദികളില്‍ ചിലര്‍ പുറത്തെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മോചിതരായവരില്‍ ഒരു കൊച്ചുകുട്ടിയും ഹോട്ടലിലെ പാചകക്കാരനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ആഢംബര ഹോട്ടലുകളായ താജിലും ട്രൈഡന്റിലും കമാന്‍ഡോ നടപടി തുടരുകയാണ്.


ആക്രമണത്തിന് ഇരയായവര്‍ക്ക് ഗുജറാത്ത് ഒരുകോടി നല്‍കും


മുംബൈ: തീവ്രവാദി ആക്രമണത്തിന് ഇരയായവരെ സഹായിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുകോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് ഹര്‍ക്കരെയുടെ വീട് അദ്ദേഹം സന്ദര്‍ശിച്ചു. തീവ്രവാദത്തെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കൊട്ടായി നല്‍ക്കണമെന്ന് അദ്ദേഹം താജ് ഹോട്ടലിനു മുന്നില്‍ പത്രലേഖകരോട് പറഞ്ഞു.


മുംബൈ ആക്രമണകാരികള്‍ക്ക് അല്‍ ഖ്വെയ്ദയുമായി ബന്ധമെന്ന് റഷ്യ


മോസ്‌ക്കൊ: മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അല്‍ ഖ്വെയ്ദയുമായി അടുത്ത ബന്ധമുണ്ടെന്ന് റഷ്യന്‍ രഹസ്യാനേഷണ വിഭാഗം സൂചിപ്പിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള അല്‍ ഖ്വെയ്ദ ക്യാമ്പുകളില്‍ പരിശീലനം ലഭിച്ചവരാണ് മുംബൈയില്‍ ആക്രമണം നടത്തിയത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ഗൗരവമായി എടുത്തിരുന്നില്ല-റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അല്‍ ഖ്വെയ്ദ പറഞ്ഞിട്ടുണ്ട്.