Saturday, October 25, 2008

അമേരിക്കയില്‍ മറ്റൊരു ബാങ്ക് കൂടി തകര്‍ന്നു


(+01218529+)ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ പടരുന്ന സാമ്പത്തികപ്രതിസന്ധിക്കിടെ അമേരിക്കയിലെ ജോര്‍ജിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ബാങ്ക് തകര്‍ന്നു. ഇതോടെ അമേരിക്കയില്‍ തകര്‍ച്ച നേരിടുന്ന പതിനാറാമത്തെ ബാങ്കാണ് ആല്‍ഫ ബാങ്ക് ആന്‍ഡ് ട്രസ്റ്റ്.

വെള്ളിയാഴ്ച യുഎസ് അധികൃതര്‍ ഏറ്റെടുക്കല്‍ നടപടിക്രമത്തിന്റെ ഭാഗമായി ബാങ്ക് ഇന്നലെ അടച്ചുപൂട്ടി. ധനപരമായ ഇടപാടുകള്‍ക്കായി സ്റ്റേണ്‍സ് ബാങ്ക് നാഷണല്‍ അസോസിയേഷന്‍ എന്ന ധനകാര്യസ്ഥാപനത്തിനെ ചുമതലപ്പെടുത്തിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയിലുള്ള സ്ഥാപനമാണ് സ്റ്റേണ്‍സ് ബാങ്ക്.


No comments: