Wednesday, October 01, 2008

ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തക വെടിയേറ്റുമരിച്ചു


(+01216790+)ന്യൂഡല്‍ഹി: മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ (25) സംശയാസ്പദമായ സാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു.
ജണ്ഡേവാലനിലെ ഓഫീസില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടടുപ്പിച്ച് ജോലി കഴിഞ്ഞുവരുമ്പോഴാണ് സംഭവം. ഹെഡ്‌ലൈന്‍സ് ടുഡെ ടി.വി. ചാനലിലെ പ്രൊഡ്യൂസറായിരുന്നു സൗമ്യ. വസന്ത്കുഞ്ജ് മാളിനടുത്ത് നെല്‍സണ്‍ മണ്ഡേല റോഡില്‍ വെച്ച് സൗമ്യ സഞ്ചരിച്ചിരുന്ന കാറില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ഇതൊരു അപകടമരണമാണെന്ന വിവരമാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ സൗമ്യ വിളിച്ചിരുന്നു. പത്തുമിനിറ്റിനകം എത്തുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പോലീസിന്റെ ഫോണാണ് കിട്ടിയത്.....


No comments: