Wednesday, October 01, 2008

സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനം റദ്ദാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം


തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേരള സര്‍വകലാശാലാ അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. പകരം പുതിയ പരീക്ഷ നടത്തി നിയമനം നടത്തണം. സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍നായര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്‍, കെ.എ. ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഉപലോകായുക്ത ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ നിര്‍ദ്ദേശിച്ചു. രജിസ്ട്രാര്‍ കെ.എ. ഹാഷിമിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

ഇതുസംബന്ധിച്ച നടപടികള്‍ കൈക്കൊള്ളാന്‍ ചാന്‍സലറായ ഗവര്‍ണര്‍, പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി എന്നിവരോടും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയോടും ഉപലോകായുക്ത ശുപാര്‍ശ ചെയ്തു.....


No comments: