(+01216794+)ന്യൂഡല്‍ഹി:ഇന്ത്യന്‍ ഓഹരി വിപണിയുടെ അടിത്തറ ശക്തമാണെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രാപ്തമാണെന്നും ധനമന്ത്രി പി.ചിദംബരം. ഇന്ത്യന്‍ ബാങ്കുകള്‍ മൂലധനത്തിന്റെ കാര്യത്തില്‍ സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ധനമന്ത്രാലയത്തില്‍ നടന്ന അടിയന്തര യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ചിദംബരം.
ആഗോളസാമ്പത്തിക പ്രതിസന്ധിയെ പരാമര്‍ശിച്ച് കേന്ദ്ര ധനമന്ത്രാലയം 24 മണിക്കൂറും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വേവലാതിയുടെ പ്രശ്‌നം ഉദിക്കുന്നില്ല.
''ഇന്ത്യന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ കര്‍ശന നിയന്ത്രണത്തിലാണ്. അവര്‍ക്ക് മൂലധനവും വേണ്ടത്രയുണ്ട്. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി ഓഹരി വില്‍ക്കുകയാണെന്ന ധാരണയും വേണ്ട. എങ്കിലും അമേരിക്കയിലെ രക്ഷാപദ്ധതി എത്രയുംവേഗത്തില്‍ പാസാക്കുന്നത് നമുക്കും തലവേദന ഒഴിവാക്കും''- ചിദംബരം വ്യക്തമാക്കി.....
No comments:
Post a Comment