Sunday, February 24, 2008

ഏകദിന ടീം:സോണി ക്യാപ്‌റ്റന്‍


പാലക്കാട്‌: ചെന്നൈയില്‍ ചൊവ്വാഴ്‌ച മുതല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ മത്സരത്തിനുള്ള കേരളടീമിനെ തിരഞ്ഞെടുത്തു. രഞ്‌ജി ക്യാപ്‌റ്റന്‍ സോണി ചെറുവത്തൂര്‍ ആണ്‌ ഏകദിന ടീം ക്യാപ്‌റ്റന്‍.


കടയടപ്പ്‌ സമരം പൂര്‍ണം


തിരുവനന്തപുരം: കേരളത്തിലെ വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നുവരുന്നത്‌ ചെറുക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ വ്യാപാരി സംഘടനകള്‍ ശനിയാഴ്‌ച നടത്തിയ ഹര്‍ത്താല്‍ സംസ്ഥാനത്ത്‌ പൂര്‍ണമായിരുന്നു. ഹോട്ടലുകളും മരുന്നുവ്യാപാര സ്ഥാപനങ്ങളും ഒഴികെയുള്ള മിക്ക കടകളും അടഞ്ഞുകിടന്നു. ചെറിയ പെട്ടിക്കടകള്‍ മാത്രമാണ്‌ തുറന്നത്‌.


യഹിയ മാര്‍ച്ച്‌ ആറുവരെ പോലീസ്‌ കസ്റ്റഡിയില്‍; ജിഹാദി ബന്ധമുള്ള രേഖകള്‍ കണ്ടെടുത്തു


ബാംഗ്ലൂര്‍: തീവ്രവാദബന്ധത്തിന്റെ പേരില്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായ മലയാളി എന്‍ജിനീയര്‍ യഹിയയെ മാര്‍ച്ച്‌ ആറുവരെ പോലീസ്‌ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്‌തു. ശനിയാഴ്‌ച പുലര്‍ച്ചെ നാലുമണിക്കാണ്‌ യഹിയയെ ഹുബ്ലി ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ശ്രീനിവാസ്‌ മുമ്പാകെ ഹാജരാക്കിയത്‌.


വിറ്റസ്ഥലം "കെല്ലി'ന്റേതല്ല; വ്യവസായകേന്ദ്രത്തിന്റേത്‌-മന്ത്രി


മലപ്പുറം: "കെല്ലി'ന്റെ സ്ഥലം തുച്ഛവിലയ്‌ക്ക്‌ വിറ്റു എന്ന ആരോപണം സത്യവിരുദ്ധമാണെന്ന്‌ വ്യവസായമന്ത്രി എളമരം കരീം മലപ്പുറത്ത്‌ പറഞ്ഞു. വ്യവസായകേന്ദ്രത്തിന്റെ കൈവശമുള്ള സ്ഥലം നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്‌ വ്യവസായ ആവശ്യത്തിനുവേണ്ടി നല്‍കുകയാണുണ്ടായത്‌. കെല്ലിന്റെ ഒലവക്കോട്ടെ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ്‌ കഞ്ചിക്കോട്ടെ വ്യവസായ കേന്ദ്രത്തിനെറ സ്ഥലം നല്‍കിയത്‌.....


എസ്‌.എന്‍. ട്രസ്റ്റ്‌: അഞ്ചാമതും വെള്ളാപ്പള്ളി


ചേര്‍ത്തല: എസ്‌.എന്‍. ട്രസ്റ്റ്‌ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ അഞ്ചാംതവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. എസ്‌.എന്‍.ഡി.പി. യോഗം പ്രസിഡന്റ്‌ ഡോ. എം.എന്‍. സോമനാണ്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍. അസിസ്റ്റന്റ്‌ സെക്രട്ടറിയായി ജി. ചന്ദ്രബാബുവിനെയും ട്രഷറര്‍ ആയി ഡോ. ജി. ജയദേവനെയും തിരഞ്ഞെടുത്തു.


മുല്ലപ്പെരിയാര്‍: പുതിയ അണകെട്ടാന്‍ സമ്മതിച്ചാല്‍ ചര്‍ച്ചയാവാം- മന്ത്രി പ്രേമചന്ദ്രന്‍


ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കുകയെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന്‌ കേരളം തയ്യാറാണെന്ന്‌ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള അണക്കെട്ട്‌ സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം യാഥാര്‍ഥ്യത്തിന്‌ നിരക്കുന്നതല്ല.


വേനല്‍ക്കാലത്തേക്ക്‌ പ്രത്യേക തീവണ്ടികള്‍


തിരുവനന്തപുരം: വേനല്‍ക്കാലത്തെ യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്ത്‌ പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്ന്‌ തിരുവനന്തപുരത്തേക്കും തിരിച്ചും ചെന്നൈ -എഗ്‌മോര്‍-നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍, നാഗര്‍കോവില്‍-മംഗലാപുരം, എറണാകുളം ജങ്‌ഷന്‍-ബാംഗ്ലൂര്‍ എന്നീ പ്രതിവാര തീവണ്ടികളും ചെന്നൈ എഗ്‌മോര്‍-നാഗര്‍കോവില്‍, ചെന്നൈ-സെന്‍ട്രല്‍ തിരുവനന്തപുരം എന്നീ ദൈ്വവാര തീവണ്ടികളുമാണ്‌ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.....


സച്ചാര്‍ സമിതി ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം-മന്ത്രി അഹമ്മദ്‌


കോഴിക്കോട്‌: സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ്‌ പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെ അധികരിച്ച്‌ കോഴിക്കോട്ട്‌ നടന്ന ദേശീയ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിങ്ങള്‍ പാര്‍ശ്വവത്‌കരിക്കപ്പെടുന്നുവെന്ന യാഥാര്‍ഥ്യം തുറന്നുപറയാന്‍ ധൈര്യം കാട്ടിയ ആദ്യ പ്രധാനമന്ത്രിയാണ്‌ മന്‍മോഹന്‍സിങ്‌.....


ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കായി പ്രത്യേക നയം വേണം -ഉപരാഷ്ട്രപതി


ന്യൂഡല്‍ഹി: ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ്‌ നോക്കിക്കാണുന്നതെന്നും ഓരോ ഗള്‍ഫ്‌ രാജ്യത്തിനുമായി പ്രത്യേകം നയങ്ങള്‍ രൂപവത്‌കരിക്കണമെന്നും ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി ആവശ്യപ്പെട്ടു. ഇന്ത്യയും ഗള്‍ഫ്‌ രാജ്യങ്ങളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....


മൂന്നാം ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങണമെന്ന്‌ പ്രതിനിധികള്‍


ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും എതിരായ മൂന്നാംബദല്‍ യാഥാര്‍ഥ്യമാക്കാന്‍ ആര്‍.എസ്‌.പി. മുന്നിട്ടിറങ്ങണമെന്ന്‌ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്‌ച ദേശീയ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തവെയാണ്‌ പ്രതിനിധികള്‍ ശക്തമായ മൂന്നാംബദല്‍ കെട്ടിപ്പടുക്കേണ്ട ആവശ്യം ഊന്നിപ്പറഞ്ഞത്‌.....


മണിപ്പുരില്‍ ആറ്‌ ഭീകരരും മൂന്ന്‌ വിദ്യാര്‍ഥികളുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു


ഇംഫാല്‍: മണിപ്പുരില്‍ രണ്ട്‌ വ്യത്യസ്‌ത അക്രമസംഭവങ്ങളില്‍ ആറ്‌ തീവ്രവാദികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ചന്‍ഡല്‍ ജില്ലാതിര്‍ത്തിയില്‍ ശനിയാഴ്‌ച അസം റൈഫിള്‍സുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ ആറ്‌ യുണൈറ്റഡ്‌ നാഷണല്‍ ലിബറേഷന്‍ ഫ്രന്‍ഡ്‌ (യു.എന്‍.എല്‍.


സര്‍ദാരി മതകക്ഷികളുമായി അടുക്കുന്നു; ഷെരീഫിന്‌ എതിര്‍പ്പ്‌


ഇസ്‌ലാമാബാദ്‌: പാകിസ്‌താനില്‍ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുന്നതിനായി സഹകരിക്കാന്‍ പി.പി.പി. ഉപാധ്യക്ഷന്‍ ആസിഫ്‌ അലി സര്‍ദാരിയും മുഷറഫിനെ പിന്തുണയ്‌ക്കുന്ന കക്ഷികളിലൊന്നായ മുത്തഹിദ ക്വാമി മൂവ്‌മെന്റിന്റെ (എം.ക്യു.എം) തലവന്‍ അല്‍ത്താഫ്‌ ഹുസൈനുംതമ്മില്‍ ധാരണയായി.


ഗാന്ധിജി ജീവിതത്തിലെ വലിയ പ്രചോദനം -ഒബാമ


വാഷിങ്‌ടണ്‍: സാധാരണ മനുഷ്യന്‌ അസാധാരണ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന്‌ ലോകത്തിന്‌ കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിയാണ്‌ തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ പ്രമുഖ മത്സരാര്‍ഥി ബരാക്‌ ഒബാമ പറഞ്ഞു.....


തുര്‍ക്കിസേനയുടെ ആക്രമണത്തില്‍ 45 കുര്‍ദുകള്‍ മരിച്ചു


ബാഗ്‌ദാദ്‌: വടക്കന്‍ ഇറാഖില്‍ കുര്‍ദ്‌ വിഘടനവാദികള്‍ക്കെതിരെ തുര്‍ക്കി സൈന്യം നടത്തുന്ന നീക്കത്തില്‍ 45 കുര്‍ദ്‌ വിമതരും അഞ്ച്‌ സൈനികരുമുള്‍പ്പെടെ 50 പേര്‍ മരിച്ചതായി സൈന്യം അറിയിച്ചു. 20 പേര്‍ ഏറ്റുമുട്ടലിലും 24 പേര്‍ വ്യോമ-പീരങ്കി ആക്രമണത്തിലുമാണ്‌ മരിച്ചത്‌.....


യു.എന്‍.ഉപരോധത്തിന്‌ നിയമത്തിന്റെ പിന്‍ബലമില്ല-ഇറാന്‍


ടെഹ്‌റാന്‍: യു.എന്‍.രക്ഷാസമിതിയുടെ പുതിയ ഉപരോധത്തിന്‌ നിയമത്തിന്റെ അടിത്തറയില്ലെന്ന്‌ ഇറാന്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിവാദമായ ആണവപദ്ധതിയുടെ പേരില്‍ ഇറാന്‌ മേല്‍ മൂന്നാമത്തെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എന്‍.രക്ഷാസമിതി നീക്കത്തെ പിന്തുണയ്‌ക്കുമെന്ന്‌ അമേരിക്ക വ്യക്തമാക്കി.


ഡെംപോ ചാമ്പ്യന്മാര്‍


കോഴിക്കോട്‌: കഴിഞ്ഞ ആറു കളികളില്‍ നാലു ഗോളുകള്‍ മാത്രം അടിച്ച ഗോവ ഡെംപോ, ചാമ്പ്യന്‍ഷിപ്പ്‌ നിര്‍ണയിക്കുന്ന അവസാനമത്സരത്തിലേക്ക്‌ ധാരാളം ഗോളുകള്‍ കരുതിവെച്ചിരുന്നു. ശനിയാഴ്‌ച കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വിവ കേരളയെ 4-1ന്‌ പരാജയപ്പെടുത്തിയ അവര്‍, നാട്ടുകാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, തങ്ങളുടെ അടുത്തെത്തില്ലെന്ന്‌ ഉറപ്പാക്കിക്കൊണ്ട്‌ പ്രഥമ ഐ ലീഗില്‍ ചാമ്പ്യന്മാരായി.....


ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഓസീസിനെതിരെ


രാവിലെ 8.45മുതല്‍ ദൂരദര്‍ശനിലും സ്റ്റാര്‍സ്‌പോര്‍ട്‌സിലും തത്സമയംസിഡ്‌നി: ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‌പിച്ച്‌ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ പരമ്പരയുടെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ ഞായറാഴ്‌ച ഇറങ്ങുന്നു. രണ്ടു കളി ബാക്കിയുള്ള ഇന്ത്യയ്‌ക്ക്‌ വിജയം ഫൈനലിലേക്കുള്ള ടിക്കറ്റാണ്‌.....


ന്യൂസീലന്‍ഡിന്‌ ജയം, പരമ്പര


ക്രൈസ്റ്റ്‌ചര്‍ച്ച്‌(ന്യൂസീലന്‍ഡ്‌): അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 34 റണ്‍സിന്‌ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്‌ അഞ്ചു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി(3-1). മഴമൂലം കളി തടസ്സപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരമാണ്‌ വിജയികളെ നിര്‍ണയിച്ചത്‌.ആദ്യം ബാറ്റുചെയ്‌ത ഇംഗ്ലണ്ട്‌ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന്‌ 242 റണ്‍സെടുത്തു.....


ചര്‍ച്ചിലിനും ജെ.സി.ടി.ക്കും തകര്‍പ്പന്‍ ജയം


ബഗാനും മഹീന്ദ്രയ്‌ക്കും സമനിലമഡ്‌ഗാവ്‌: ഐ ലീഗിലെ അവസാന റൗണ്ടില്‍ കിരീട പ്രതീക്ഷയുണ്ടായിരുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സും ജെ.സി.ടി. ഫഗ്‌വാരയും തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ മഹീന്ദ്രയ്‌ക്കും മോഹന്‍ബഗാനും സമനിലയോടെ സീസണ്‍ അവസാനിപ്പിക്കേണ്ടിവന്നു.....


ഓസ്‌കര്‍ മണിക്കൂറുകള്‍ അകലെ


സിനിമയ്‌ക്കുള്ള ഏറ്റവും പ്രശസ്‌തമായ അംഗീകാരത്തിന്റെ പ്രഖ്യാപനത്തിന്‌ ഇനി മണിക്കൂറുകള്‍മാത്രം ബാക്കി. കൊഡാക്ക്‌ തിയേറ്ററില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഞായറാഴ്‌ച രാത്രി ഹോളിവുഡിലെ കൊഡാക്കില്‍ "നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍' മികച്ച ചിത്രമാകുമെന്ന്‌ വാര്‍ത്താ ഏജന്‍സിയായ എ.....