Friday, October 12, 2007

മോന്‍സോ, സുരേന്ദ്രന്‍ പിള്ളയോ മന്ത്രിയാകും


കൊച്ചി: കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിന്‍െറ മന്ത്രിയെ ഇന്ന്‌ വൈകുന്നേരം ചേരുന്ന ഉന്നതാധികാര സമിതി യോഗം നിശ്ചയിക്കും. പാര്‍ട്ടിയുടെ എം.എല്‍.എമാരില്‍ ഒരാളായിരിക്കും മന്ത്രിയാവുകയെന്ന്‌ പി.ജെ.ജോസഫ്‌ കോട്ടയത്ത്‌ പറഞ്ഞു. താന്‍ മന്ത്രിയാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.....


സി.ആര്‍.പി.എഫ്‌ ക്യാമ്പ്‌ ആക്രമിച്ച തീവ്രവാദികളെ വധിച്ചു


ശ്രീനഗര്‍: ശ്രീനഗറില്‍ സി.ആര്‍.പി.എഫ്‌ ക്യാമ്പ്‌ ആക്രമിച്ച രണ്ട്‌ തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു. തീവ്രവാദികളില്‍ ഒരാളെ ഇന്നലെ വൈകിട്ട്‌ തന്നെ സൈന്യം വധിക്കുകയുണ്ടായി. രാത്രി മുഴുവന്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌ രണ്ടാമത്തെയാളെ വെടിവെച്ചു കൊന്നത്‌.....


മലപ്പുറത്ത്‌ ടാങ്കര്‍ ലോറിക്ക്‌ തീപിടിച്ചു; ദേശീയ പാതയില്‍ ഗതാഗതം മുങ്ങി


കോട്ടയ്‌ക്കല്‍: ദേശീയ പാത 17 ല്‍ രണ്ടത്താണിക്കടുത്ത്‌ ചെനയ്‌ക്കല്‍ മൂച്ചിക്കലില്‍ ടാങ്കര്‍ ലോറിയും കണ്ടെയ്‌നറും കൂട്ടിയിടിച്ച്‌ മറിഞ്ഞ്‌ തീപിടിച്ചു. അപകടത്തില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതേ തുടര്‍ന്ന ദേശീയ പാതയില്‍ ഗതാഗതം മുങ്ങി. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം.....


മന്ത്രിയെ നിശ്ചയിക്കാന്‍ കേരള കോണ്‍ഗ്രസ്‌(ജെ) യോഗം ഇന്ന്‌


തിരുവനന്തപുരം: പുതിയ മന്ത്രിയെ നിശ്ചയിക്കാന്‍ കേരള കോണ്‍ഗ്രസ്‌ (ജെ) ഉന്നതാധികാരസമിതി വെള്ളിയാഴ്‌ച യോഗം ചേരാനിരിക്കേ, പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി. ചെന്നൈയിലെ കേസ്‌ ഉടനെയെങ്ങും തീരില്ലെന്ന്‌ പോലീസ്‌ വ്യക്തമാക്കിയതിനാല്‍ അവശേഷിക്കുന്ന രണ്ട്‌ എം.എല്‍.എ.....


ലാവലിന്‍ : ആര്യാടന്‍െറ മൊഴിയെടുത്തു; മറ്റു മുന്‍മന്ത്രിമാരെയും ചോദ്യംചെയ്യും


തിരുവനന്തപുരം: എസ്‌.എന്‍.സി. ലാവലിന്‍ കേസന്വേഷണത്തിന്‍െറ ഭാഗമായി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ മുന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ മൊഴിയെടുത്തു. ആര്യാടന്‍ മുഹമ്മദ്‌ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട്‌ കൈക്കൊണ്ട നടപടികളെക്കുറിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ വിവരമാരാഞ്ഞത്‌.....


മൂടാടിയില്‍ കാറപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു


കൊയിലാണ്ടി: ദേശീയപാതയില്‍ മൂടാടി പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നിലുണ്ടായ കാറപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. റോഡ്‌ മുറിച്ചുകടന്ന കാല്‍നടക്കാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ടാങ്കര്‍ലോറിയില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. വഴിയാത്രക്കാരന്‍ തിക്കോടി 20-ാം മൈല്‍സില്‍ കൂരളി അസൈനാര്‍ (65), കാറില്‍ യാത്രചെയ്‌തിരുന്ന കണ്ണൂര്‍ ആലക്കോട്‌ കളത്തില്‍ രാജേഷ്‌, മകള്‍ ഒന്നരവയസ്സുകാരി ഹെന്‍റിയോണ എന്നിവരാണ്‌ മരിച്ചത്‌.....


കെ.ബി.ഗണേഷ്‌ കുമാര്‍ എം.എല്‍.എ.യുടെ വീടിനുനേരെ ആക്രമണം


പത്തനാപുരം:കെ.ബി.ഗണേഷ്‌ കുമാര്‍ എം.എല്‍.എ.യുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന പത്തനാപുരത്തെ വാടകവീടിനുനേരെ വ്യാഴാഴ്‌ച പുലര്‍ച്ചെ ആക്രമണം നടന്നു. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടി. കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന എം.എല്‍.എ.യുടെ ഔദ്യോഗികവാഹനത്തിന്‍െറ മുന്‍വശത്തെ ഗ്ലാസ്സും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്‌.....


'ദീപിക' സംഭവം: 'മാതൃഭൂമി'ക്കെതിരെ കേസ്‌


കണ്ണൂര്‍: 'ദീപിക' പത്രത്തിന്‍െറ ഞായറാഴ്‌ചപ്പതിപ്പ്‌ മാറ്റി അച്ചടിച്ച സംഭവം വാര്‍ത്തയായി കൊടുത്തതിന്‍െറ പേരില്‍ 'മാതൃഭൂമി' മാനേജിങ്‌ എഡിറ്റര്‍ പി.വി. ചന്ദ്രന്‍, എഡിറ്റര്‍ കെ. ഗോപാലകൃഷ്‌നന്‍, പ്രിന്‍ററും പബ്ലിഷറുമായ പി.വി. ഗംഗാധരന്‍, 'ഇന്ത്യാവിഷന്‍' ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ എം.....


പെരുന്നാള്‍ നാളെ


കോഴിക്കോട്‌: വ്യാഴാഴ്‌ച ശവ്വാല്‍ ചന്ദ്രപ്പിറവി കണ്ടതായി വിവരം കിട്ടാത്ത സാഹചര്യത്തില്‍ ഈദുല്‍ഫിത്തര്‍ ശനിയാഴ്‌ച ആയിരിക്കുമെന്ന്‌ കോഴിക്കോട്‌ മുഖ്യ ഖാസി നാലകത്ത്‌ മുഹമ്മദ്‌കോയ ബാഖവി കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, മലപ്പുറം, പാലക്കാട്‌, തൃശ്ശൂര്‍ ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിമാരായ കാന്തപുരം എ.....


അജ്‌മേര്‍ ദര്‍ഗയ്‌ക്ക്‌ സമീപം സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു


അജ്‌മേര്‍: രാജസ്ഥാനിലെ അജ്‌മേറില്‍ തീര്‍ഥാടന കേന്ദ്രമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്‌ത്തിയുടെ ദര്‍ഗയ്‌ക്കു സമീപം ഇഫ്‌ത്താര്‍ വിരുന്നിനിടെയുണ്ടായ ബോംബുസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. ഇതൊരു ഭീകരാക്രമണമാണെന്നാണ്‌ സൂചനയെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ ഡല്‍ഹിയില്‍ അറിയിച്ചു.....


ഇടക്കാല തിരഞ്ഞെടുപ്പ്‌ ഉണ്ടാവില്ലെന്ന്‌ ലാലുവും പവാറും


പട്‌ന: ആണവക്കരാറിനെച്ചൊല്ലിയുള്ള ഇടത്‌-യു.പി.എ. ഭിന്നത ഇടക്കാല തിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയില്ലെന്ന്‌ റെയില്‍വേ മന്ത്രി ലാലുപ്രസാദ്‌ യാദവും കൃഷിമന്ത്രി ശരദ്‌പവാറും പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിന്‌ വിദൂരസാധ്യതപോലുമില്ലെന്ന്‌ ലാലുവും ആണവക്കരാറിന്‍െറ പേരില്‍ സര്‍ക്കാര്‍ നിലംപതിക്കില്ലെന്ന്‌ പവാറും പട്‌നയില്‍ പത്രലേഖകരോട്‌ സംസാരിക്കവേ അഭിപ്രായപ്പെട്ടു.....


ദേശീയ പുനരധിവാസ നയം കേന്ദ്രം അംഗീകരിച്ചു


ന്യൂഡല്‍ഹി: വികസന ആവശ്യങ്ങള്‍ക്കായി കുടിയൊഴിപ്പിക്കുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള ദേശീയ പുനരധിവാസ നയത്തിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‌കി. ഇടക്കാല തിരഞ്ഞെടുപ്പ്‌ സാധ്യത മുന്നില്‍ കണ്ടുള്ള ജനപ്രിയ പരിപാടികളുടെ ഭാഗമാണിത്‌ എന്ന്‌ കരുതപ്പെടുന്നു. പ്രത്യേക സാമ്പത്തിക മേഖലയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക്‌ വന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതാണ്‌ പുതിയ നയം.....


എല്‍ബരാദി പ്രധാനമന്ത്രിയെ കണ്ടു; കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ സാധ്യത


സി.പി.എം. പൊളിറ്റ്‌ ബ്യൂറോ 22 നു ശേഷം ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആണവോര്‍ജ കമ്മീഷന്‍ മേധാവി മുഹമ്മദ്‌ എല്‍ബരാദി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി വ്യാഴാഴ്‌ച ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലുംഇന്ത്യ-യു.എസ്‌. ആണവക്കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ പ്രധാനമന്ത്രി എല്‍ബരാദിയുമായി പങ്കുവെച്ചതെന്നാണ്‌ സൂചന.....


തിരിച്ചുവരവ്‌ നീട്ടണമെന്ന മുഷറഫിന്‍െറ അഭ്യര്‍ഥന തള്ളി


ബേനസീര്‍ അടുത്തയാഴ്‌ച തന്നെ എത്തുംഇസ്‌ലാമാബാദ്‌: പാകിസ്‌താനിലേക്കുള്ള തിരിച്ചുവരവ്‌ നീട്ടണമെന്ന പ്രസിഡന്‍റ്‌ പര്‍വെസ്‌ മുഷറഫിന്‍െറ അഭ്യര്‍ഥന മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ തള്ളി. അടുത്തയാഴ്‌ച നിശ്ചയിച്ച സമയത്തുതന്നെ അവര്‍ തിരിച്ചെത്തുമെന്ന്‌ ബേനസീറിന്‍െറ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പി.....


ബ്രിട്ടീഷ്‌ എഴുത്തുകാരി ഡൊറിസ്‌ ലെസ്സിങ്ങിന്‌ സാഹിത്യ നോബല്‍


സ്‌റ്റോക്ക്‌ഹോം: ആത്മകഥാംശമുള്ള രചനകളിലൂടെ അരനൂറ്റാണ്ടായി ഇംഗ്ലീഷ്‌ സാഹിത്യലോകത്ത്‌ സജീവസാന്നിധ്യമായ എഴുത്തുകാരി ഡൊറിസ്‌ ലെസ്സിങ്‌ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അര്‍ഹയായി. അടുത്തയാഴ്‌ച 88 തികയുന്ന ലെസ്സിങ്‌, നോബല്‍ പുരസ്‌കാരം നേടുന്ന പതിനൊന്നാമത്തെ വനിതയാണ്‌.....


യു.എസ്‌. സമിതിയുടെ പ്രമേയത്തിനെതിരെ തുര്‍ക്കി


അങ്കാറ: തുര്‍ക്കിയില്‍ ഓട്ടോമാന്‍ ഭരണകാലമായ 1915-17 ല്‍ പതിനായിരക്കണക്കിന്‌ അര്‍മീനിയക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്‌ വംശീയ ഹത്യയാണെന്ന്‌ കുറ്റപ്പെടുത്തി യു.എസ്‌. കോണ്‍ഗ്രസ്‌ സമിതി അംഗീകരിച്ച പ്രമേയത്തിനെതിരെ തുര്‍ക്കി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഈ പ്രമേയം നാറ്റോ സഖ്യാംഗമായ അമേരിക്കയുമായുള്ള ബന്ധം വഷളാക്കാനേ ഇടയാക്കുകയുള്ളൂവെന്ന്‌ തുര്‍ക്കി മുന്നറിയിപ്പുനല്‌കി.....


മാവോവാദികളുടെ നീക്കത്തെ പാര്‍ലമെന്‍റില്‍ എതിര്‍ക്കുമെന്ന്‌ നേപ്പാളി കോണ്‍ഗ്രസ്‌


കാഠ്‌മണ്ഡു: നേപ്പാളിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ മാവോവാദികള്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പാര്‍ലമെന്‍റില്‍ എതിര്‍ക്കാന്‍ നേപ്പാളി കോണ്‍ഗ്രസ്‌ തീരുമാനിച്ചു. ഇടക്കാല സര്‍ക്കാറിന്‌ നേതൃത്വം നല്‍കുന്നത്‌ നേപ്പാളി കോണ്‍ഗ്രസ്സാണ്‌.....


അടുത്തവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ഫുട്‌ബോള്‍ പരിശീലനം


തിരുവനന്തപുരം: ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍െറ ആഭിമുഖ്യത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുമെന്ന്‌ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ 2006-07ലെ സ്‌കോളര്‍ഷിപ്പ്‌ വിതരണം വി.....


ജോണ്‍സണ്‌ അഞ്ചു വിക്കറ്റ്‌; ഇന്ത്യ തരിപ്പണമായി


ജോണ്‍സണ്‌ അഞ്ചു വിക്കറ്റ്‌; ഗില്‍ക്രിസ്‌റ്റിന്‌ അര്‍ധശതകം, ആറു ക്യാച്ച്‌വഡോദര: ക്രിക്കറ്റ്‌ ഫീല്‍ഡില്‍ ആക്രമണോത്സുകതയുടെ അര്‍ഥമെന്തെന്ന്‌ വ്യാഴാഴ്‌ച റിലയന്‍സ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യക്ക്‌ ബോധ്യമായിട്ടുണ്ടാവണം. എതിരാളികളെ കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ ശ്വാസം മുട്ടിച്ചും കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ്ങിലൂടെ തച്ചുതകര്‍ത്തും ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഒമ്പത്‌ വിക്കറ്റിന്‌ ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തി ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ മറികടക്കാനാവാത്ത ലീഡ്‌ സ്വന്തമാക്കി(3-1).....


നേട്ടങ്ങളുടെ നിറുകയിലും സഹായഹസ്‌തവുമായി പ്രദീപ്‌


കൊച്ചി: നെഹ്‌റുകപ്പ്‌ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ഗോളിന്‌ മലയാളിതാരം എന്‍.പി.പ്രദീപിന്‍െറ വ്യത്യസ്‌തമായ 'നന്ദി'പ്രകടനം. ബെയ്‌റൂട്ടില്‍ ലെബനനെതിരെ ലോകകപ്പ്‌ യോഗ്യതാമത്സരം കളിച്ചശേഷം പ്രദീപ്‌ വ്യാഴാഴ്‌ച കേരളത്തിലെത്തി മടങ്ങി.....