Thursday, December 13, 2007

മാരുതി 800 ജിങ്കിള്‍ അവതരിപ്പിച്ചു


കൊച്ചി: അനുബന്ധ ഉപകരണങ്ങള്‍ ആര്‍ഭാടം ചാര്‍ത്തുന്ന പുതിയ ലിമിറ്റഡ്‌ എഡീഷന്‍ പതിപ്പായ മാരുതി 800 ജിങ്കിള്‍ നിരത്തിലിറങ്ങി. സ്റ്റീരിയോ, ഗ്രാഫിക്‌സ്‌ എന്നിവയുള്‍പ്പെടെ 20,000 രൂപയുടെ മൂല്യവര്‍ധന നല്‍കി പുറത്തിറങ്ങുന്ന ജിങ്കില്‍ ആള്‍ട്ടോ സ്‌പൈസിന്‍െറ പിന്‍ഗാമിയാണ്‌.....


'ടോടോ' ഉത്‌പന്നങ്ങളുടെ ഷോറൂം കൊച്ചിയില്‍ തുറന്നു


കൊച്ചി: പ്ലംബിംഗ്‌ ഉത്‌പന്നരംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ ജാപ്പനീസ്‌ കമ്പനി 'ടോടോ'യുടെ കേരളത്തിലെ ആദ്യ എക്‌സ്‌ക്ലൂസീവ്‌ ഷോറൂം കൊച്ചിയില്‍ തുറന്നു. എം.ജി. റോഡിലെ ശ്രീവെങ്കിടേശ്വര ഏജന്‍സീസിലാണ്‌ 'ടോടോ' ഷോറൂം ആരംഭിച്ചിരിക്കുന്നത്‌. ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പ്ലംബിംഗ്‌ സാമഗ്രികളുടെ നിര്‍മാണരംഗത്ത്‌ 90 വര്‍ഷത്തെ പാരമ്പര്യമുള്ള 'ടോടോ'യ്‌ക്ക്‌ അമേരിക്കയിലും ഏഷ്യയിലുമാണ്‌ വന്‍ സാധ്യതയുള്ളത്‌.....


Wednesday, December 12, 2007

മൂന്നാം ടെസ്‌റ്റും സമനില; ഇന്ത്യയ്‌ക്ക്‌ പരമ്പര


ബാംഗ്ലൂര്‍: പാകിസ്‌താനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റും സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യ പരമ്പര നേടി. 27 വര്‍ഷത്തിനു ശേഷമാണ്‌ ഇന്ത്യ നാട്ടില്‍ പാകിസ്‌താനെതിരെ പരമ്പര നേടുന്നത്‌. രണ്ടാമിന്നിംഗ്‌സില്‍ രണ്ട്‌ വിക്കറ്റിന്‌ 132 റണ്‍സ്‌ എന്ന നിലയില്‍ ഇന്ന്‌ കളി പുന:രാരംഭിച്ച ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 284 റണ്‍സിന്‌ ഡിക്ലയര്‍ ചെയ്‌തു.....


സെവാഗിനെ തിരിച്ചുവിളിച്ചു: പങ്കജ്‌ സിങ്‌ ടീമിലെ പുതുമുഖം


ബാംഗ്ലൂര്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ തിരിച്ചുവിളിച്ചപ്പോള്‍ പങ്കജ്‌ സിങ്‌ ആണ്‌ ടീമിലെ പുതുമുഖം. ടീം: വസീം ജാഫര്‍, വീരേന്ദര്‍ സെവാഗ്‌, ദിനേശ്‌ കാര്‍ത്തിക്ക്‌, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, വി.....


കെ.ഉമ്മര്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി


മലപ്പുറം: കെ.ഉമ്മര്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഐകകണ്‌ഠ്യേനെയായിരുന്നു തിരഞ്ഞെടുപ്പ്‌. ഔദ്യോഗക പാനലിനെതിരെ മത്സരിച്ച രണ്ട്‌ പേര്‍ പരാജയപ്പെട്ടു. എം.പി.സെയ്‌തലവി, എ.ശിവദാസന്‍ എന്നിവരാണ്‌ മത്സരിച്ചത്‌. പിണറായി പക്ഷക്കാരനാണ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.....


മലപ്പുറം പ്രസ്‌ക്ലബില്‍ തള്ളിക്കയറാന്‍ സി.പി.എമ്മിന്‍െറ ശ്രമം


മലപ്പുറം: സി.പി.എം പ്രവര്‍ത്തകര്‍ മലപ്പുറം പ്രസ്‌ക്ലബില്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ജില്ലാസമ്മേളനത്തില്‍ മത്സരം നടന്നു എന്ന്‌ വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ചാണ്‌ സി.പി.എമ്മുകാര്‍ അക്രമത്തിന്‌ മുതിര്‍ന്നത്‌. പിന്നീട്‌ ടി.കെ.ഹംസ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇടപെട്ടാണ്‌ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്‌. ....


പതിബെല്ലുമായി വീണ്ടും കരാര്‍ ഒപ്പിട്ടു


തിരുവനന്തപുരം: എം.സി റോഡിന്‍െറ വികസനത്തിനായി സര്‍ക്കാര്‍ മലേഷ്യന്‍ കമ്പനിയായ പതിബെല്ലുമായി വീണ്ടും കരാറൊപ്പിട്ടു. ഒരു മാസത്തിനുള്ളില്‍ പണി തുടങ്ങും. രണ്ട്‌ വര്‍ഷം കൊണ്ട്‌ പണി പൂര്‍ത്തിയാകും. നേരത്തെ ഉണ്ടായിരുന്ന കരാര്‍ തുകയിലും 72 കോടി രൂപ വര്‍ദ്ധനവോടെയാണ്‌ ഇപ്പോള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌.....


മോഡിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്‌


ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ നടത്തിയ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്ക്‌ കോടതിയലക്ഷ്യ നോട്ടീസ്‌ അയച്ചു. നടപടിയെടുക്കാതിരിക്കാന്‍ മോഡി കാരണം ബോധിപ്പിക്കണം. കേസ്‌ ജനുവരി അവസാനം വീണ്ടും പരിഗണിക്കും. ....


ക്രിസ്‌മസ്‌: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളം 21ന്‌ നല്‍കും


തിരുവനന്തപുരം: ക്രിസ്‌മസ്‌ പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബര്‍മാസത്തെ ശമ്പളം നേരത്തെ നല്‍കും. 21, 22 തിയതികളിലാണ്‌ ശമ്പളം നല്‍കുന്നത്‌. പെന്‍ഷന്‍ 19-ാംതിയതിയും വിതരണംചെയ്യും. ....


റെയില്‍വേയുടെ ഭൂമി പാട്ടത്തിന്‌ നല്‍കും: മന്ത്രി വേലു


വെല്ലൂര്‍: റെയില്‍വേയുടെ കൈവശമുള്ള ഉപയോഗിക്കാത്തഭൂമി പാട്ടത്തിന്‌ നല്‍കുമെന്ന്‌ റെയില്‍വേ സഹമന്ത്രി ആര്‍. വേലു പറഞ്ഞു. ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ്‌ പാട്ടത്തിന്‌ നല്‍കുന്നത്‌. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, കാര്‍ഷിക ഉത്‌പന്നവിപണനകേന്ദ്രങ്ങള്‍ തുടങ്ങിയവ തുടങ്ങുന്നതിനാണ്‌ പാട്ടത്തിന്‌ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.....


റെയില്‍വേ സ്‌റ്റേഷനുകളില്‍ ബോംബ്‌ ഭീഷണി


കോഴിക്കോട്‌: ഷൊറണൂര്‍, കോഴിക്കോട്‌ റെയില്‍വേ സ്‌റ്റഷനുകളില്‍ ബോംബ്‌ ഭീഷണി. ദക്ഷിണ റെയില്‍വേ ജനറല്‍മാനേജരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ബോംബ്‌ പൊട്ടുമെന്നായിരുന്നു ഭിഷണി. അജ്ഞാതനാണ്‌ ഫോണില്‍ ഭീഷണിമുഴക്കിയത്‌. ....


വാഹനം വീട്ടിലേയ്‌ക്ക്‌ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു


ആലപ്പുഴ: പുറക്കാട്‌ നിയന്ത്രണംവിട്ട ക്വാളിസ്‌ വീട്ടിലേയ്‌ക്ക്‌ ഇിടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ക്വാളിസിലെ യാത്രക്കാരാണ്‌ മരിച്ചത്‌. തോട്ടപ്പള്ളിയില്‍ ഗോപാലന്‍െറ മകന്‍ ഉത്തമ(50)നാണ്‌ ഒരാള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ....


ബാലരാമപുരത്ത്‌ മൂന്നംഗകുടുംബം മരിച്ചനിലയില്‍


തിരുവനന്തപുരം: ബാലരാമപുരത്ത്‌ മൂന്നംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ബാലരാമപുരം സഹകരണസംഘം സെക്രട്ടറി സുരേഷ്‌(45), ഭാര്യ കുമാരി പത്മ(40), മകള്‍ ആര്യ(18) എന്നിവരെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. പാറശാല കെ.എസ്‌.എഫ്‌.ഇയിലെ അസിസ്റ്റന്‍റ്‌ മാനേജരാണ്‌ കുമാരി പത്മ. ....


ചെന്നൈയില്‍ മലയാളി പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ചു


ചെന്നൈ: മലയാളി ചെന്നൈയില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ചു. ചെന്നയില്‍ പത്തുവര്‍ഷമായി ചായക്കടനടത്തുന്ന മലപ്പുറം പരപ്പനങ്ങാടി സെയ്‌ദാലി(43)യാണ്‌ മരിച്ചത്‌. ചോദ്യംചെയ്യാനായി ഇന്നലെ രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. ചായക്കടയോടൊപ്പം അനധികൃതമായി ലോട്ടറി വില്‍പ്പന നടത്തിയെന്നാരോപിച്ചാണ്‌ പോലീസ്‌ സെയ്‌ദാലിയെ കസ്‌റ്റഡിയിലെടുത്തത്‌.....


സഹപാഠിയെ വെടിവെച്ചുകൊന്ന വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍


ഗുഡ്‌ഗാവ്‌: സഹപാഠിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌ വിദ്യാര്‍ത്ഥികളെ 14 ദിവസത്തേയ്‌ക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുട്ടികളെ ജൂവനൈല്‍ ഹോമിലേയ്‌ക്ക്‌ മാറ്റാനും കോടതി ഉത്തരവിട്ടു. ഇവരുടെ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. അശ്രദ്ധമായി തോക്ക്‌ കൈവശംവെച്ചതിനാണ്‌ കേസ്‌.....


ജോസഫിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌


തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ ഭൂമികയ്യേറിയെന്ന പരാതിയില്‍ അന്വേഷണത്തിന്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ്‌ കോടതി ജഡ്‌ജി പി.ക്യു ബര്‍ക്കത്തലിയാണ്‌ വിജിലന്‍സ്‌ ഡറക്ടറോട്‌ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്‌.മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ്‌ വട്ടുകുളത്തിന്‍െറ പരാതിപരിഗണിച്ചാണ്‌ കോടതിയുടെ ഉത്തരവ്‌.....


ശബരിമലയില്‍ അഞ്ച്‌ പോലീസുകാരെ സസ്‌പെന്‍റ്‌ചെയ്‌തു


കോട്ടയം: ശബരിമലയില്‍ അഞ്ച്‌ പോലീസുകാരെ സസ്‌പന്‍റ്‌ ചെയ്‌തു. കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരാണ്‌ സസ്‌പെന്‍ഷനിലായത്‌. അയ്യപ്പ സേവാസംഘത്തിന്‍െറ വോളണ്ടിയര്‍മാരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ്‌ സസ്‌പന്‍ഷന്‍. ....


രഞ്‌ജിക്രിക്കറ്റ്‌: കേരളത്തിന്‌ ജയം


സൂററ്റ്‌: രഞ്‌ജി ക്രിക്കറ്റ്‌ മത്സരത്തില്‍ കേരളം ഒമ്പത്‌ വിക്കറ്റിന്‌ ഗുജറാത്തിനെ തോല്‍പ്പിച്ചു. അവസാനദിവസമായ ഇന്ന്‌ ജയിക്കാന്‍ 47 വിക്കറ്റ്‌ വേണമായിരുന്ന കേരളം ഒരുവിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്‌റ്റന്‍ സോണി ചെറുവത്തൂരിന്‍െറ അഞ്ച്‌ വിക്കറ്റുകളാണ്‌ കേരളത്തിന്‌ ഇന്നലെ തുണയായത്‌. ....


അള്‍ജീരിയയിലെ സ്‌ഫോടനത്തിനുപിന്നില്‍ അല്‍ഖ്വെയ്‌ദ


അള്‍ജിയേഴ്‌സ്‌: അള്‍ജീരിയയിലെ ഇരട്ടസ്‌ഫോടനത്തിന്‍െറ ഉത്തരവാദിത്വം അല്‍ഖ്വെയ്‌ദ ഏറ്റെടുത്തു. അല്‍ഖ്വെയ്‌ദയുടെ വടക്കേ ആഫ്രിക്കന്‍വിഭാഗം ഒരു ഇസ്ലാമിസ്റ്റ്‌ ഇന്‍റര്‍നെറ്റ്‌ സൈറ്റില്‍ നല്‍കിയ പ്രസ്‌താവനയിലാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്‌. രണ്ട്‌ ചാവേറുകള്‍ ആക്രമണത്തിന്‌ സജ്ജരായി നില്‍ക്കുന്നതിന്‍െറ ചിത്രവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌.....


ഫെഡറല്‍ പലിശനിരക്ക്‌ കുറച്ചു: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ


മുബൈ: ഫെഡറല്‍ പലിശനിരക്ക്‌ കുറച്ചതിനെതുടര്‍ന്ന്‌ അമേരിക്കന്‍ ഒഹരി വിപണിയില്‍ വന്‍ ഇടിവ്‌. ഇന്ത്യന്‍ ഒഹരിവിപണിയില്‍ വന്‍മുന്നേറ്റം ഇതുണ്ടാക്കുമെന്നാണ്‌ കരുതുന്നത്‌. ധനകാര്യസ്ഥാപനങ്ങളും വിദേശ ഫണ്ടുകളും ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്‌.ഭവനവായ്‌പാ രംഗത്തും പണയവായ്‌പാ മേഖലയിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന്‌ രക്ഷപ്പെടാനാണ്‌ അമേരിക്ക പലിശനിരക്ക്‌ കുറയ്‌ക്കാന്‍ നിര്‍ബന്ധിതരായത്‌.....


നരേന്ദ്രമോഡിക്കെതിരായ ഹര്‍ജികള്‍ ഇന്ന്‌ പരിഗണിക്കും


ന്യൂഡല്‍ഹി: സൊറാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നരേന്ദ്രമോഡിക്കെതിരായ ഹര്‍ജികള്‍ ഇന്ന്‌ സുപ്രീം കോടതി പരിഗണിക്കും. ഗാനരചയിതാവ്‌ ജാവേദ്‌ അക്തര്‍, സെറാബുദ്ദീന്‍െറ സഹോദരന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്‌ പരിഗണിക്കുന്നത്‌. കൊലപാതകത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെനിയോഗിക്കണം, മോഡിയെ പ്രതിചേര്‍ക്കുക എന്നിവ ആവശ്യപ്പെടുന്നതാണ്‌ ഹര്‍ജികള്‍.....


പെറുവിലെ മുന്‍പ്രസിഡന്‍റ്‌ ഫ്യൂജിമോറിയ്‌ക്ക്‌ ആറുവര്‍ഷംതടവ്‌


ലിമ: പെറുവിലെ മുന്‍ പ്രസിഡന്‍റ്‌ ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയെ ആറുവര്‍ഷത്തെ തടവിനും 92000 ഡോളര്‍ പിഴയടക്കാനും വിധിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്‌തതിനാണ്‌ ശിക്ഷിച്ചത്‌. മുന്‍ ഇന്‍റലിജന്‍റ്‌സ്‌ വിഭാഗം തലവന്‍െറ ഭാര്യ അഴിമതി നടത്തുന്നതുമായി ബന്ധപ്പെട്ട വീഡിയോ-ഓഡിയോ ടേപ്പുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ അദ്ദേഹത്തിനെതിരെയുള്ള പ്രധാനആരോപണം.....


കാമുകിയെ കൊന്ന്‌ഭക്ഷിച്ച കേസിലെ പ്രതി ആത്മഹത്യചെയ്‌തു


മെക്‌സിക്കോ സിറ്റി: കാമുകിയെ കൊലപ്പെടുത്തി ഭക്ഷിച്ചകേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. ജോസ്‌ ലൂയിസ്‌ കാല്‍വേയാണ്‌ മെക്‌സിക്കോ സിറ്റി ജയിലിലെ സെല്ലില്‍ തൂങ്ങിമരിച്ചത്‌ 2004 ലാണ്‌കേസിനാസ്‌പദമായ സംഭവം നടന്നത്‌ . ജോസിന്‍െറ മുന്‍ കാമുകിയായ അലേജന്ദ്രയെ കാണാതിരുന്നതിനെതുടര്‍ന്ന്‌ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ്‌ പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്‌.....


റിലയന്‍സ്‌ കേരളത്തില്‍ ടവര്‍ എണ്ണം ഇരട്ടിയാക്കും


തൊടുപുഴ: നെറ്റ്‌വര്‍ക്ക്‌ വികസനത്തിന്‍െറ ഭാഗമായി റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ കേരളത്തില്‍ ടവറുകളുടെ എണ്ണം ഇരട്ടിയിലധികമാക്കുന്നു. ഇപ്പോഴുള്ള 611 ടവറുകള്‍ 1363 ആക്കിയാണ്‌ വര്‍ധിപ്പിക്കുന്നത്‌. ഇതോടെ കേരളത്തിലെ 84 ശതമാനം ഗ്രാമങ്ങളിലും കവറേജ്‌ ലഭ്യമാകുമെന്ന്‌ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്‍െറ കേരള സര്‍ക്കിള്‍ സി.....


ആവശ്യത്തിലധികം മരുന്ന്‌ കുറിക്കുന്നത്‌ നിയന്ത്രിക്കും


മരുന്നുകളുടെ പരസ്യം നിരോധിക്കും-മന്ത്രി തിരുവനന്തപുരം: ലോകാരാഗ്യേ സംഘടനയുടെ നിര്‍ദ്ദേശം മറികടന്ന്‌ രോഗികള്‍ക്ക്‌ ആവശ്യത്തിലധികം മരുന്നുകള്‍ എഴുതുന്നതിന്‌ ഡോക്ടര്‍മാര്‍ക്ക്‌ കര്‍ശന നിയന്ത്രണം വരുന്നു.സംസ്ഥാനത്തെ ചുരുക്കം ചില ഡോക്ടര്‍മാര്‍ അഞ്ച്‌ മുതല്‍ 25 വരെ മരുന്നുകള്‍ ഔട്ട്‌പേഷ്യന്‍റ്‌ വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്‌ എഴുതിക്കൊടുക്കുന്നതായി ഡ്രഗ്‌സ്‌ കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന്‌ ആരോഗ്യമന്ത്രി പി.....


കൂട്ടുത്തരവാദിത്വം: സര്‍ക്കാരിനെപ്പറ്റി അഭിപ്രായം മോശമായി-മുഖ്യമന്ത്രി


തിരുവനന്തപുരം: മന്ത്രിമാരുടെയും ഘടകകക്ഷി നേതാക്കളുടെയും പ്രസ്‌താവനകളും എതിര്‍ പ്രസ്‌താവനകളും കാരണം സര്‍ക്കാരിനെതിരെ മോശപ്പെട്ട അഭിപ്രായമുണ്ടായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സമ്മതിച്ചു.ഇത്‌ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്‌ ഫലമുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന്‌ ശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.....


അരവണക്ഷാമം രൂക്ഷം; സ്ഥിതി സ്‌ഫോടനാത്മകം


ശബരിമല: സന്നിധാനത്ത്‌ ഭഗവാന്‍െറ പ്രസാദമായ അരവണ ആവശ്യത്തിന്‌ കിട്ടാതെ ആയിരക്കണക്കിന്‌ ഭക്തര്‍ മലയിറങ്ങുന്നു. മണ്ഡലക്കാല തീര്‍ഥാടനം തുടങ്ങി ഇരുപത്തഞ്ചുനാളായിട്ടും പരിഹരിക്കാനാവാത്ത അരവണ വിതരണത്തിലെ പ്രതിസന്ധി തീര്‍ഥാടകരിലും ഭക്തരിലും വൈകാരിക പ്രശ്‌നമായി നീറിപ്പിടിക്കുന്നു.....


കെ.ഇ.ആര്‍. പരിഷ്‌കരണം കരട്‌ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം - ഇന്‍റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍


കൊച്ചി: കേരള വിദ്യാഭ്യാസ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച കരട്‌ നിര്‍ദേശങ്ങള്‍ സ്‌കൂള്‍ മാനേജര്‍മാരടക്കമുള്ളവരുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ഇന്‍റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആശങ്കയ്‌ക്ക്‌ വകയില്ലെന്ന സര്‍ക്കാരിന്‍െറ വാദം അംഗീകരിക്കില്ലെന്ന്‌ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ മെത്രാപ്പോലീത്തയും ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ പൗവത്തിലും പറഞ്ഞു.....


സൈ്‌പസസ്‌ പാര്‍ക്ക്‌ നഷ്ടപ്പെടില്ലെന്ന്‌ മന്ത്രി കരീം


തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ സ്ഥാപിക്കുന്ന സൈ്‌പസസ്‌ പാര്‍ക്കിനുള്ള സ്ഥലമെടുപ്പ്‌ നടപടികള്‍ ആരംഭിച്ചുവെന്നും സൈ്‌പസസ്‌ പാര്‍ക്ക്‌ കേരളത്തിന്‌ നഷ്ടപ്പെടുന്ന പ്രശ്‌നമില്ലെന്നും മന്ത്രി എളമരം കരീം പത്രസമ്മേളനത്തില്‍ അറിയിച്ചു. സൈ്‌പസസ്‌ പാര്‍ക്ക്‌ കേന്ദ്ര പദ്ധതിയല്ല. അതിനാല്‍ കേന്ദ്ര വാണിജ്യ മന്ത്രി ജയറാം രമേഷ്‌ പ്രസ്‌താവിച്ചതുപോലെ അത്‌ നഷ്ടപ്പെടുന്ന പ്രശ്‌നം ഉദിക്കുന്നില്ല.....


ഗുജറാത്ത്‌:ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക്‌ 48സീറ്റെന്ന്‌ സ്റ്റാര്‍, സീ എക്‌സിറ്റ്‌പോളുകള്‍


ന്യൂഡല്‍ഹി:ഗുജറാത്ത്‌ നിയമസഭയിലേക്ക്‌ ചൊവ്വാഴ്‌ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്ന്‌ രണ്ടുചാനലുകള്‍ നടത്തിയ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്‌ മുന്‍തൂക്കമുണ്ടാകുമെന്ന്‌ മറ്റൊരു ചാനലിന്‍െറ എക്‌സിറ്റ്‌പോള്‍ വിശകലനം പറയുന്നു.....


ഗുജറാത്ത്‌: ആദ്യഘട്ടത്തില്‍ 60 ശതമാനം പോളിങ്‌


ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചൊവ്വാഴ്‌ച നടന്ന ആദ്യഘട്ടം പോളിങ്ങില്‍ 60 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ്‌ സമാധാനപരമായിരുന്നുവെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വക്താവ്‌ ജെ.പി.പ്രകാശ്‌ പറഞ്ഞു. സൗരാഷ്ട്ര,കച്ച്‌,തെക്കന്‍ ഗുജറാത്ത്‌ എന്നീ മേഖലകളിലുള്ള 87 സീറ്റിലേക്കാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌.....


ഹരിയാണയില്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയെ സഹപാഠികള്‍ സ്‌കൂളില്‍ വെടിവെച്ചുകൊന്നു


ഗുഡ്‌ഗാവ്‌ (ഹരിയാണ): എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി സഹപാഠികളുടെ വെടിയേറ്റ്‌ മരിച്ചു. ഗുഡ്‌ഗാവിലെ യൂറോ ഇന്‍റര്‍നാഷണല്‍ സ്‌കൂളിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്‌. അഭിഷേക്‌ ത്യാഗി എന്ന വിദ്യാര്‍ഥിയാണ്‌ സ്‌കൂള്‍ വരാന്തയില്‍ കൂട്ടുകാരുടെ വെടിയേറ്റു മരിച്ചത്‌.....


അദ്വാനിയെ ഉയര്‍ത്തിക്കാട്ടുന്നത്‌ മോഡിയെ ഭയന്ന്‌-മന്‍മോഹന്‍


വഡോദര (ഗുജറാത്ത്‌): വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ്‌ എല്‍.കെ. അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ബി.ജെ.പി.യുടെ തീരുമാനത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ അഭിപ്രായപ്പെട്ടു. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനുശേഷം മോഡിയില്‍നിന്നു ഭീഷണിയുണ്ടായേക്കാമെന്നുള്ള ആശങ്ക കാരണമാണ്‌ ബി.....


തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചില്ല-കോണ്‍ഗ്രസ്‌


ന്യൂഡല്‍ഹി: വിവാദപരാമര്‍ശങ്ങളുടെ പേരില്‍ സോണിയാഗാന്ധിക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അയച്ച നോട്ടീസിനു കോണ്‍ഗ്രസ്‌ മറുപടി നല്‌കി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ്‌ പാര്‍ട്ടിയുടെ വിശദീകരണം. ഗുജറാത്ത്‌ പ്രചാരണത്തിനിടെ 'ഭയത്തിന്‍െറയും മരണത്തിന്‍െറയും വ്യാപാരികള്‍' എന്ന സോണിയയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സോണിയക്ക്‌ നോട്ടീസയച്ചത്‌.....


അള്‍ജീരിയയില്‍ ഇരട്ടസ്‌ഫോടനം: 62 പേര്‍ മരിച്ചു


അല്‍ജിയേഴ്‌സ്‌: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ രണ്ട്‌ ബോംബ്‌ സ്‌ഫോടനങ്ങളില്‍ 62 പേര്‍ മരിച്ചു. നഗരകേന്ദ്രത്തില്‍ ഭരണഘടനാകോടതിക്ക്‌ സമീപത്തായിരുന്നു ആദ്യത്തെ പൊട്ടിത്തെറി. അല്‌പസമയത്തിനുള്ളില്‍ ഹൈഡ്രയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യ ഓഫീസിനു സമീപം രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി.....


അരനൂറ്റാണ്ടിനുശേഷം കൊറിയകള്‍ക്കിടയില്‍ തീവണ്ടിയോടി


സോള്‍: അരനൂറ്റാണ്ടിന്‍െറ ഇടവേളയ്‌ക്കുശേഷം ഉത്തര-ദക്ഷിണ കൊറിയകളെ ബന്ധിപ്പിച്ചുകൊണ്ട്‌ വീണ്ടും തീവണ്ടിഗതാഗതം ആരംഭിച്ചു. കെയ്‌സോങ്ങിലെ വ്യവസായമേഖലയിലേക്ക്‌ ആവശ്യമായ അസംസ്‌കൃതവസ്‌തുക്കളുമായി തെക്കന്‍ കൊറിയയില്‍നിന്ന്‌ ചൊവ്വാഴ്‌ച രാവിലെയാണ്‌ ചരക്കു തീവണ്ടി പുറപ്പെട്ടത്‌.....


മലേഷ്യയില്‍ ഇന്ത്യന്‍ അഭിഭാഷകന്‍ അറസ്റ്റില്‍


കോലാലംപൂര്‍: മലേഷ്യയില്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജരുടെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ സഹായം നല്‍കിയ അഭിഭാഷകന്‍ പി. ഉദയകുമാറിനെ അധികൃതര്‍ ചൊവ്വാഴ്‌ച അറസ്റ്റുചെയ്‌തു. അതിനിടെ, പ്രതിപക്ഷ നേതാവും മുന്‍ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിനെ തലസ്ഥാനത്തെ വിമാനത്താവളത്തില്‍ കുറച്ചു സമയത്തേക്ക്‌ തടവിലാക്കി.....


പാകിസ്‌താന്‍ ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചു


ഇസ്‌ലാമാബാദ്‌: അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന പാകിസ്‌താന്‍െറ ആണവായുധങ്ങളുടെ സുരക്ഷയില്‍ ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കെ പാകിസ്‌താന്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ വീണ്ടും പരീക്ഷിച്ചു.ചൊവ്വാഴ്‌ച രാവിലെ അജ്ഞാതകേന്ദ്രത്തിലാണ്‌ ബാബര്‍ എന്ന വിളിപ്പേരുള്ള ഹത്‌ഫ്‌-7 മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്‌.....


വീണ്ടും ദാദാഗിരി; പ്രതീക്ഷയോടെ ഇന്ത്യ


ഇഷാന്തിന്‌ 5 വിക്കറ്റ്‌; മിസ്‌ബായ്‌ക്ക്‌ സെഞ്ച്വറി ബാംഗ്ലൂര്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ തകര്‍ക്കാനാവാതെ മിസ്‌ബാ ഉള്‍ ഹഖിന്‍െറ പ്രതിരോധം, ബൗണ്‍സ്‌ കുറഞ്ഞ പിച്ചില്‍ തീയുണ്ടകളുമായി ഇഷാന്ത്‌ ശര്‍മയുടെ വിസ്‌മയം, സൗരവ്‌ ഗാംഗുലിയുടെ ദാദാഗിരി വീണ്ടും... ഉറച്ച സമനില എന്നു കരുതിയേടത്തുനിന്ന്‌ മൂന്നാം ടെസ്റ്റ്‌ ആവേശഭരിതമായ അവസാനദിനത്തിലേക്കു കടക്കുമ്പോള്‍ ചൊവ്വാഴ്‌ച നിറഞ്ഞുനിന്നത്‌ ഇവരുടെ പ്രകടനങ്ങളായിരുന്നു.....


നാണക്കേടിന്‍െറ 'റെക്കോഡ്‌' ഇന്ത്യക്ക്‌ സ്വന്തം


ബാംഗ്ലൂര്‍: ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം എക്‌സ്‌ട്രാസ്‌ വഴങ്ങിയതിന്‍െറ റെക്കോഡ്‌ നാണക്കേട്‌ ഇനി ഇന്ത്യക്കു സ്വന്തം . പാകിസ്‌താനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്‍െറ നാലാം ദിനം എക്‌സ്‌ട്രാസായി എഴുപത്തിരണ്ടാമത്തെ റണ്‍സ്‌ വഴങ്ങിയപ്പോഴാണ്‌ റെക്കോഡ്‌ ഇന്ത്യക്ക്‌ സ്വന്തമായത്‌.....


മക്കാ മസ്‌ജിദില്‍ പരസ്യ ചിത്രീകരണം; സാനിയ വീണ്ടും വിവാദത്തില്‍


ഹൈദരാബാദ്‌: ടെന്നീസ്‌താരം സാനിയമിര്‍സ വീണ്ടും വിവാദക്കുരുക്കില്‍. ചരിത്രപ്രസിദ്ധമായ ഹൈദരാബാദ്‌ മക്കാ മസ്‌ജിദില്‍ സാനിയമിര്‍സ നായികയായി അഭിനയിക്കുന്ന പരസ്യം ചിത്രീകരിച്ചതാണ്‌ പുതിയ വിവാദം.ന്യൂനപക്ഷക്ഷേമവകുപ്പിന്‍െറ സംര?ിലുള്ള പള്ളിയില്‍ ഇവരുടെ അനുവാദം വാങ്ങാതെ പരസ്യം ചിത്രീകരിച്ചതിനെതിരെ പ്രമുഖ മുസ്‌ലിം സംഘടന മജ്‌ലിസ്‌ ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം.....


നിക്കി ബോയയെ ഡല്‍ഹി പോലീസ്‌ ചോദ്യംചെയ്‌തു


ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഒത്തുകളി വിവാദത്തിലകപ്പെട്ട മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ നിക്കി ബോയയെ ഡല്‍ഹി പോലീസ്‌ ചൊവ്വാഴ്‌ച ചോദ്യംചെയ്‌തു.ഏഴുവര്‍ഷം മുന്‍പ്‌ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെയാണ്‌ ഒത്തുകളി ഡല്‍ഹി പോലീസ്‌ കണ്ടെത്തിയത്‌. എന്നാല്‍ സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന്‌ ബോയെ പോലീസിനോട്‌ പറഞ്ഞു.....


ഫിലിംസിറ്റി അവാര്‍ഡ്‌: യെസ്‌ യുവര്‍ ഓണര്‍ മികച്ച ചിത്രം; വി.എം.വിനു സംവിധായകന്‍


കോഴിക്കോട്‌: ഫിലിംസിറ്റി മാസികയുടെ 2006-ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗൃഹലക്ഷ്‌മി പ്രൊഡക്ഷന്‍െറ ബാനറില്‍ പി.വി.ഗംഗാധരന്‍ നിര്‍മിച്ച യെസ്‌ യുവര്‍ ഓണര്‍ ആണ്‌ മികച്ച ചിത്രം. ഈ ചിത്രം സംവിധാനം ചെയ്‌ത വി.എം.വിനുവാണ്‌ മികച്ച സംവിധായകന്‍.....


ബംഗളുരു അന്തര്‍ദേശീയ ചലച്ചിത്രമേള ജനവരി മൂന്നിന്‌ തുടങ്ങും


ബാംഗ്ലൂര്‍: രണ്ടാമത്‌ 'ബംഗളുരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍' ജനവരി മൂന്നു മുതല്‍ ഒരാഴ്‌ച ബാംഗ്ലൂരില്‍ നടക്കും. 41 രാജ്യങ്ങളില്‍നിന്നായി 110 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സുചിത്ര സിനിമ ആന്‍ഡ്‌ കള്‍ച്ചറല്‍ അക്കാദമിയും കര്‍ണാടകസര്‍ക്കാരും ചേര്‍ന്നാണ്‌ ഈ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്‌.....


ബോണി ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍


നിര്‍മാതാവും സംവിധായകനുമായ ബോണി കപൂറിന്‍െറ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞു. 2008 പകുതിയോടെ ഇവ രണ്ടും തിയേറ്ററുകളില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടു ചിത്രങ്ങളില്‍ ഒന്നില്‍ പ്രധാന വേഷമണിയുന്നത്‌ ബോളിവുഡിന്‍െറ സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍.....


360 പോയിന്‍റിന്‍െറ വര്‍ധന സെന്‍സെക്‌സും നിഫ്‌റ്റിയും സര്‍വകാല ഉയരത്തില്‍


മുംബൈ: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ പലിശ സംബന്ധിച്ച നിര്‍ണായകയോഗം ചേരാനിരിക്കെ, ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സും നിഫ്‌റ്റിയും വ്യാപാരത്തിനിടയിലും ക്ലോസിങ്ങലും പുതിയ സര്‍വകാല റെക്കോഡ്‌ സൃഷ്‌ടിച്ചു.സെന്‍സെക്‌സ്‌ 20,333 വരെ ഉയര്‍ന്നശേഷം 20,290.....


കൊല്ലത്തും ആലപ്പുഴയിലും കയര്‍ഗ്രാമങ്ങള്‍ വരും


കൊച്ചി: ആലപ്പുഴയിലും കൊല്ലത്തും കയര്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ പ്രസ്‌താവിച്ചു. കൊച്ചിയില്‍ അന്തര്‍ദേശീയ കയര്‍മേളയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച പരമ്പരാഗത വ്യവസായങ്ങള്‍ക്ക്‌ ലഭ്യമാക്കാനാണിത്‌.....


'ജനശ്രീ ബീമയോജന'യില്‍ ആനുകൂല്യങ്ങളേറെ


കണ്ണൂര്‍: യന്ത്രത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്‍െറ പദ്ധതികള്‍ തൊഴിലാളികള്‍ പ്രയോജനപ്പെടുത്തുന്നില്ല. ഇന്‍ഷൂറന്‍സ്‌ പദ്ധതിയായ ജനശ്രീ ബീമയോജന, ആധുനിക തറികള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുന്ന 'ടഫ്‌' പദ്ധതി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.....


മോഹന്‍ലാല്‍ ടേസ്റ്റ്‌ബഡ്‌സിനെ ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തു


കൊച്ചി: സിനിമാതാരം മോഹന്‍ലാലിന്‍െറ ഉടമസ്ഥതയിലുള്ള മോഹന്‍ലാല്‍ ടേസ്റ്റ്‌ബഡ്‌സ്‌ എന്ന കറിമസാല ബ്രാന്‍ഡ്‌ ഈ രംഗത്തെ പ്രമുഖരായ ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തു. ഭൂരിപക്ഷം ഓഹരിയാണ്‌ വാങ്ങിയതെന്നും മോഹന്‍ലാല്‍ ഈ സംരംഭത്തിന്‍െറ ഭാഗമായി തുടരുമെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ വൈസ്‌ ചെയര്‍മാന്‍ നവാസ്‌ മീരാന്‍ അറിയിച്ചു.....


Monday, October 15, 2007

Coming Soon...

Coming Soon...

ലേറ്റായി വന്താലും ലേറ്റാസ്റ്റായി വരുവേന്‍...

Saturday, October 13, 2007

സേലം ഡിവിഷന്‍ നവംബര്‍ ഒന്നിന്‌ പ്രവര്‍ത്തനം തുടങ്ങും


ന്യൂഡല്‍ഹി: നിര്‍ദിഷ്‌ട സേലം ഡിവിഷന്‍ നവംബര്‍ ഒന്നിന്‌ പ്രവര്‍ത്തനം തുടങ്ങും. ഇതുസംബന്ധിച്ച്‌ തീരുമാനം റെയില്‍വെ കൈക്കൊണ്ട്‌ കഴിഞ്ഞു. നേരത്തെ കേരളത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന്‌ പലതവണ ഡിവിഷന്‍െറ ഉദ്‌ഘാടനം മാറ്റിവെച്ചിരുന്നു. പാലക്കാട്‌ ഡിവിഷന്‍ വെട്ടിമുറിച്ച്‌ സേലം ഡിവിഷന്‍ രൂപവല്‍ക്കരിക്കുന്നതിനെതിരെ കേരളം എതിര്‍പ്പ്‌ ഉയര്‍ത്തുകയും ഒടുവില്‍ പകരം പൊള്ളാച്ചിയില്‍ നിന്ന്‌ കുറച്ച്‌ ഭാഗം പാലക്കാടിനോട്‌ ചേര്‍ത്താണ്‌ പ്രശ്‌നം പരിഹരിച്ചത്‌.....