(+01219479+)മാഡ്രിഡ്: സമാധാനവാദിയാണെങ്കിലും ഉസാമ ബിന്‍ ലാദന്റെ മകനെന്ന മേല്‍വിലാസം ഒമര്‍ ബിന്‍ ലാദന് വിനയാകുന്നു.
ഈ വര്‍ഷമാദ്യം ബ്രിട്ടന്‍ വിസ നിഷേധിച്ചതിനു പിന്നാലെ, രാഷ്ട്രീയഅഭയം നല്കണമെന്ന ഒമറിന്റെ അപേക്ഷ സ്‌പെയിനും നിരസിച്ചിരിക്കുകയാണ്. ഇപ്പോള്‍ കഴിയുന്ന ഈജിപ്തില്‍ ഒമര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിക്കുന്നതായി വിശ്വസിക്കുന്നില്ലെന്നു പറഞ്ഞാണ് സ്‌പെയിന്‍ അപേക്ഷ നിരസിച്ചത്.
എന്നാല്‍ ഈജിപ്തില്‍ ഒമറിന്റെ ജീവന്‍ അപകടത്തിലാണെന്നും സ്‌പെയിന്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കുമെന്നും ബ്രിട്ടീഷുകാരിയായ ഭാര്യ സൈന അല്‍ സബ പ്രസ്താവനയില്‍ പറഞ്ഞു.
ഒരിക്കല്‍പ്പോലും അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടില്ലാത്ത ഒമര്‍ നിഷ്‌കളങ്കനായ യുവാവാണ്.....
No comments:
Post a Comment