ന്യൂഡല്‍ഹി: ഉത്തരേന്ത്യക്കാര്‍ക്കെതിരെ മഹാരാഷ്ട്രയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ എം.പിമാരും എം.എല്‍.എ.മാരും രാജിവക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ജനതാദള്‍(യു) എം.പി.മാരും രാജി ഭീഷണി മുഴക്കുന്നു.
ബിഹാറില്‍ നിന്നുള്ള എം.പി.മാര്‍ വെള്ളിയാഴ്ച രാവിലെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് രാജി സമര്‍പ്പിക്കുമെന്ന് ജനതാദള്‍ (യു) ലോക്‌സഭാകക്ഷി നേതാവ് പ്രഭുനാഥ് സിങ് അറിയിച്ചു. ലാലുപ്രസാദ് യാദവ് സ്വന്തം എം.പി.മാരുടെയും എം. എല്‍.എ.മാരുടെയും എം.എല്‍.സി.മാരുടെയും രാജി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. നവംബര്‍ 15ന് അദ്ദേഹം തീരുമാനമറിയിക്കുമെന്നാണ് പ്രഖ്യാപനം. അതിനു മുമ്പ് രാജിവെച്ച് ശ്രദ്ധ നേടാനാണ് ജനതാദള്‍ (യു) ശ്രമിക്കുന്നത്.....
No comments:
Post a Comment